News and Events

news-events-amala-antonian
അഴുകാത്ത നാവിന്റെ തിരുനാളിന് കൊടികയറി

കൊരട്ടി വിശുദ്ധ അന്തോണീസിന്റെ തീർത്ഥാടന കേന്ദ്രത്തിൽ വിശുദ്ധ അന്തോണീസിന്റെ അഴുകാത്ത നാവിന്റെ തിരുന്നാളിന് അന്നമ്മനട മൗണ്ട് കാർമൽ ആശ്രമം സുപ്പീരിയർ ഫാ. ജേക്കബ് വല്ലോം തയ്യിൽ ocd കൊടികയറ്റി. ഫെബ്രുവരി 16-ാം തീയതി ചൊവ്വാഴ്ചയാണ് തിരുനാൾ. കോവിഡ് 19 മാനദണ്ഡങ്ങൾ പരിപൂർണ്ണമായി പാലിച്ചുകൊണ്ട് രാവിലെ മുതൽ വൈകിട്ട് വരെ തുടർച്ചയായി ദിവ്യബലിയും നൊവേനയും ദിവ്യകാരുണ്യ ആരാധനയും ക്രമീകരിച്ചിരിക്കുന്നു. 2020 ഫെബ്രുവരി 18-ാം തീയതി ഇറ്റലിയിലെ പാദു വായിൽ നിന്നും വിശുദ്ധ അന്തോണീസിന്റെ അഴുകാത്ത നാവിന്റെ തിരുശേഷിപ്പ് തീർത്ഥാടന കേന്ദ്രത്തിൽ സ്വീകരിച്ച് പ്രതിഷ്ഠിച്ചു കൊണ്ടാണ് വിശുദ്ധന്റെ അഴുകാത്ത നാവിന്റെ തിരുനാളിന് തീർത്ഥാടന കേന്ദ്രത്തിൽ തുടക്കംകുറിച്ചത്. കോവിഡ് കാലത്ത് തീർത്ഥാടന കേന്ദ്രത്തിലേക്ക് നേർച്ച-കാഴ്ചകൾ അർപ്പിക്കുവാൻ തീർത്ഥാടന കേന്ദ്രത്തിന്റെ Website വഴി വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. എന്നും തീർത്ഥാടന കേന്ദ്രത്തിലെ തിരുകർമ്മങ്ങൾ തീർത്ഥാടന കേന്ദ്രത്തിന്റെ youtube ചാനലിലൂടെ തത്സമയം സംപ്രേക്ഷണം ചെയ്യുന്നതാണെന്നും തീർഥാടനകേന്ദ്രം റെക്ടർ ഫാ. ബിജു തട്ടാരശ്ശേരി അറിയിച്ചു. കത്തോലിക്കാ സഭ ഈ വർഷം വിശുദ്ധ യൗസേപ്പിതാവിന്റെ വർഷമായി ആചരിക്കുമ്പോൾ തീർത്ഥാടന കേന്ദ്രത്തിൽ ഈ വർഷം ജീവകാരുണ്യപ്രവർത്തനം വർഷമായി ആചരിക്കുകയാണ്. ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി തീർത്ഥാടന കേന്ദ്രം നിർമിച്ചു നൽകുന്ന ഭവനതിന്റെ അടിസ്ഥാനശില ആശിർവാദം ബഹുമാനപ്പെട്ട ഫാ. എബിൻ വാര്യത്ത് തദവസരത്തിൽ നിർവഹിച്ചു.