News and Events

news-events-amala-antonian
ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി തീർത്ഥാടനകേന്ദ്രം പുതിയതായി നിർമിച്ചു നൽകാൻ പോകുന്ന കാരുണ്യ ഭവനത്തിന് ശിലാസ്ഥാപന കർമ്മം

Covid 19 ന്റെ സാഹചര്യത്തിൽ ഈ വർഷം 2021ജൂൺ 8 ലെ വി. അന്തോണീസിന്റെ ഊട്ടു നേർച്ച തിരുനാൾ ജീവകാരുണ്യപ്രവർത്തന തിരുനാൾ ആയിട്ടായിരിക്കും  ആഘോഷിക്കപ്പെടുന്നത്. ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് വലിയ പ്രാധാന്യം നൽകിയ വി. അന്തോണീസിനെ പ്രതി സാധിക്കുന്ന അത്രയും ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി വിശുദ്ധന്റെ നാമത്തിൽ ഉള്ള ഊട്ടു നേർച്ച തിരുനാൾ ജീവകാരുണ്യപ്രവർത്തന തിരുനാളാക്കി മാറ്റാൻ നമുക്ക് പരിശ്രമിക്കാം. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി കൊരട്ടി വി. അന്തോണീസിന്റെ തീർത്ഥാടന കേന്ദ്രം നിർമിച്ചു നൽകാൻ പോകുന്ന കാരുണ്യ ഭവനത്തിലെ കല്ലിടൽ കർമ്മം മാർച്ച് 19 വെള്ളിയാഴ്ച വി. യൗസേപ്പിതാവിന്റെ തിരുനാൾ ദിനം രാവിലെ 9 30 ന് വികാരി ഫാ. ബിജു തട്ടാരാശ്ശേരിയുടെ   അധ്യക്ഷതയിൽ സഹവികാരി ഫാ. ജോബി ആലപ്പാട്ട് നിർവഹിച്ചു. ചാലക്കുടി മേലൂർ പൂലാനി കുണ്ടനി വീട് ശ്രി. ഉദയൻ ഭാര്യ ശ്രീദേവിക്കാണ് കാരുണ്യ ഭവനം നൽകുന്നത്.