News and Events

news-events-amala-antonian
പരി. അമ്മയുടെ സ്വർഗ്ഗാരോപണ തിരുന്നാളും വി. അന്തോണീസിന്റെ ജനനതിരുനാളും സംയുക്തമായി  ആഘോഷിച്ചു

കൊരട്ടി വിശുദ്ധ അന്തോണീസിന്റെ തീർത്ഥാടന കേന്ദ്രത്തിൽ 2021 August 15 ന് പരി. അമ്മയുടെ സ്വർഗ്ഗാരോപണ തിരുന്നാളും വി. അന്തോണീസിന്റെ ജനനതിരുനാളും സംയുക്തമായി  ആഘോഷിച്ചു. തിരുനാളിന് ആരംഭം കുറിച്ചുകൊണ്ട്  ആഗസ്റ്റ് 14 ശനി രാവിലെ 6 മണിക്ക് വികാരി ബഹു. ഫാ ജോസഫ് ബിജു തട്ടാരശ്ശേരി  തിരുനാൾ പതാക  ഉയർത്തി.
കോവിഡ് 19-ന്റെ പശ്ചാത്തലത്തിൽ, ഈ തിരുനാൾ  ആഘോഷിക്കുമ്പോൾ തീർച്ചയായും ഈ തിരുനാൾ നമ്മെ ജീവകാരുണ്യ പ്രവർത്തനങ്ങളിലേക്ക് നയികുന്നു. ഇതിന്റെ ഭാഗമായി തീർത്ഥടന കേന്ദ്രം നിർമിച്ചു നൽകുന്ന കാരുണ്യ ഭവനത്തിന്റെ താക്കോൽ ദാന കർമ്മം ഓഗസ്റ്റ് 15  രാവിലെ 9. 30ന് നടത്തപ്പെട്ടു. നിർധനരായ ഒരു ഹൈന്ദവ കുടുംബത്തിനാണ്  ഈ കാരുണ്യ ഭവനം സമ്മാനിച്ചത്. 
ഓഗസ്റ്റ് 15 ന്  രാവിലെ 6. 30 നും 10. 45 നും വൈകിട്ട് 6.30 നും തിരുനാൾ ദിവ്യബലി, നൊവേന, ആരാധന എന്നിവ  നടത്തപ്പെട്ടു. തിരുനാളിന്റെ എല്ലാവിധ ആശംസകളും ഏവർക്കും നേരുന്നു.