News and Events

news-events-amala-antonian
കൊരട്ടി ജപമാല ആഘോഷത്തിന് തുടക്കമായി

കൊരട്ടി : വിശുദ്ധ അന്തോണീസിന്റെ തീർത്ഥാടന കേന്ദ്രത്തിൽ ഒക്ടോബർ 1 മുതൽ  31 വരെ ഒരു മാസം നീണ്ടുനിൽക്കുന്ന ജപമാല ആഘോഷത്തിന് തുടക്കം കുറിച്ചുകൊണ്ട് തീർത്ഥാടന കേന്ദ്രം റെക്ടർ ബഹു. ഫാ. ബിജു തട്ടാരശേരി കൊടി ആശിർവദിച്ചു. സഹവികാരിമാരായ ബഹുമാനപ്പെട്ട ഫാ. ജോബി ആലപ്പാട്ട് ഫാ.  നിഷാന്ത് സെബാസ്റ്റ്യൻ എന്നിവർ സന്നിഹിതരായിരുന്നു. എല്ലാ ദിവസവും വൈകിട്ട് 6.30ന് ദിവ്യബലി തുടർന്ന് ദിവ്യകാരുണ്യ തിരുസന്നിധിയിൽ ജപമാല, ദിവ്യകാരുണ്യ ആരാധന. ആഗോളസഭ വി. യൗസേപ്പിതാ വർഷവും കുടുംബ വർഷവും ആചരിക്കുന്ന ഈ അവസരത്തിൽ ഒരു ഇടവക തിരുനാൾ ആഘോഷിക്കുന്ന ഉരുക്കത്തോടെയും ചൈതന്യത്തോടു കൂടെയാണ് ഈ വർഷം  ജപമാല മാസാചരണം നടത്തുന്നതെന്ന് കൈക്കാരന്മാരായ ഡൊണേറ്റസ് പേരേപറമ്പിൽ ജോളി പുളിക്കൽ എന്നിവർ അറിയിച്ചു. തിരുകർമ്മങ്ങളെല്ലാം തീർത്ഥാടന കേന്ദ്രത്തിന്റെ youtube ചാനലിലൂടെ തത്സമയം സംപ്രേഷണം ചെയ്യുന്നതാണെന്നും തീർത്ഥാടന കേന്ദ്രത്തിലേക്കുള്ള അപേക്ഷകളും നേർച്ച കാഴ്ചകളും മറ്റും ഈ കോവിഡ് കാലത്ത് അനായാസം നിർവഹിക്കുവാൻ വിപുലമായ ക്രമീകരണങ്ങളാണ് തീർത്ഥാടന കേന്ദ്രത്തിന്റെ വെബ്സൈറ്റുവഴി ഒരുക്കിയിരിക്കുന്നതെന്നും കേന്ദ്രസമിതി ലീഡർ ബിനു ചാലാവീട്ടിൽ അറിയിച്ചു. എല്ലാദിവസവും വെളുപ്പിന് 5.30 മുതൽ രാത്രി 9.30 വരെ ഒരു നിത്യാരാധനാ കേന്ദ്രം  കൂടിയായ തീർത്ഥാടന കേന്ദ്രം വിശ്വാസികൾക്കായി തുറന്നിട്ടിരിക്കുന്നു.