News and Events

news-events-amala-antonian
മഹാമാരിക്കെതിരെ കൊരട്ടിയില്‍ ജപമാല ആഘോഷം

കൊരട്ടി: കൊരട്ടിയില്‍ വിശുദ്ധ അന്തോണീസിന്റെ തീര്‍ത്ഥാടന കേന്ദ്രത്തില്‍ കോവിഡ് 19 എ മഹാമാരിക്കെതിരെ ഒക്ടോബര്‍ 01- ന് ആരംഭിച്ച ഓലൈന്‍ ജപമാല സമാപന ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് തീര്‍ത്ഥാടന കേന്ദ്രം റെക്ടര്‍ ഫാ. ബിജു തട്ടാരശ്ശേരി തിരുനാള്‍ പതാക ഉയര്‍ത്തി. പത്തു ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന സമാപന ആഘോഷങ്ങളാണ് നടക്കുന്നത്. ഒക്ടോബര്‍ 22 മുതല്‍ ഒക്ടോബര്‍ 31 വരെ എല്ലാദിവസവും വൈകീട്ട'് 7 -ന്് ദിവ്യബലി, തുടര്‍ന്ന് ദിവ്യകാരുണ്യ തിരുസന്നിധിയില്‍ ജപമാലയും സൗഖ്യ ആരാധനയും. ലോകം മുഴുവനുമുള്ള വിശ്വാസികളെ കോര്‍ത്തിണക്കി കൊണ്ടാണ് ഈ ജപമാല ആഘോഷം ഓലൈന്‍ വഴി ക്രമീകരിച്ചിരിക്കുന്നത്. തിരുക്കര്‍മ്മങ്ങള്‍ തല്‍സമയം തീര്‍ത്ഥാടന കേന്ദ്രത്തിന്റെ youtube ചാനല്‍ വഴി സംപ്രേക്ഷണം ചെയ്യുന്നു എന്നും പരിശുദ്ധ കന്യകാമറിയത്തിന്റെ് വിവിധ പ്രത്യക്ഷീകരണങ്ങളാണ് ഈ ദിവസങ്ങളില്‍ ധ്യാന വിഷയമാക്കുന്നത് എന്നും തീര്‍ഥാടനകേന്ദ്രം റെക്ടര്‍ അറിയിച്ചു. ജപമാല ആഘോഷത്തിന്റെ ഭാഗമായി കോവിഡ് ദുരിതമനുഭവിക്കുന്ന നിര്‍ധനരായ കുടുംബങ്ങള്‍ക്ക് ഭക്ഷണസാധനങ്ങള്‍ ഉള്‍പ്പെടുന്ന കിറ്റ് വിതരണവും നടത്തി.