Thanks Giving

കൃതജ്ഞത

പരിശുദ്ധ അമ്മയ്ക്കും വിശുദ്ധ അന്തോണീസിനും കോടാനുകോടി നന്ദികള്‍ അര്‍പ്പിക്കുന്നു. 

എന്റെ പേര് വര്‍ഗീസ്. ഞാന്‍ അബുദാബിയില്‍ ജോലി ചെയ്തുവരികയായിരുന്നു. ലോകമെമ്പാടും കൊറോണ ബാധിച്ചപ്പോള്‍ ഞാന്‍ എന്റെ നാടായ തിരുവനന്തപുരത്ത് തിരിച്ചുവരുവാന്‍ തീരുമാനമെടുത്തു. എന്നാല്‍ വിവിധങ്ങളായ പ്രശ്‌നങ്ങളാല്‍ എനിക്ക് തിരിച്ചു വരുവാന്‍ കഴിയാതെ ഞാന്‍ ജോലി സ്ഥലത്തു തന്നെ നില്‍ക്കേണ്ടി വന്നു. ഈ അവസരത്തില്‍ ഈ തീര്‍ത്ഥാടന കേന്ദ്രത്തെ കുറിച്ച് കേള്‍ക്കുകയും ദേവാലയത്തിലെ തിരുകര്‍മ്മങ്ങള്‍ youtube -ലൂടെ കാണുകയും ചെയ്തു. ഞാന്‍ പരിശുദ്ധ അമ്മയോടും വിശുദ്ധ അന്തോണീസിനോടും മുട്ടിപ്പായി പ്രാര്‍ത്ഥിച്ചു. കൂടാതെ ഈ ദേവാലയത്തിലെ തിരുക്കര്‍മ്മങ്ങള്‍ ജനങ്ങള്‍ subscribe ചെയ്യാന്‍ ഞാന്‍ മുന്‍കൈ എടുക്കുമെന്നും അതിന്റെ അനുഗ്രഹഫലമായി എനിക്ക് നാട്ടില്‍ തിരിച്ചെത്താന്‍ അനുഗ്രഹിക്കണമെന്നും ഞാന്‍ പ്രാര്‍ത്ഥിച്ചു. മരണത്തിന്റെ നിഴല്‍ വീണ താഴ്‌വരയിലാണ് ഞാനെന്നും എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം എന്നും ദേവാലയത്തില്‍ പ്രാര്‍ത്ഥന സഹായമായി ഞാന്‍ ഫോണില്‍ അച്ഛനെ വിളിച്ച് പറഞ്ഞു.വളരെ അത്ഭുതകരമായി നാട്ടില്‍ തിരിച്ചെത്താന്‍ ടിക്കറ്റ് okയായി. എന്നാല്‍ എയര്‍പോര്‍ട്ടില്‍ വന്നപ്പോള്‍ കൊറോണ ബാധിച്ചിട്ടില്ല എന്ന് സര്‍ട്ടിഫിക്കറ്റ് കൊണ്ടുവരുവാന്‍ പറഞ്ഞ് തിരിച്ചയച്ചു. ഞാന്‍ വീണ്ടും പ്രാര്‍ത്ഥനാ സഹായം അഭ്യര്‍ത്ഥിച്ചു.തുടര്‍ന്ന് എനിക്ക് കൊറോണ ഇല്ല എന്ന സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. രണ്ടുദിവസത്തിനകം ടിക്കറ്റ് okയായി. 30-06-2020 ചൊവ്വാഴ്ച രാവിലെ 5 മണിക്ക് ഞാന്‍ നാട്ടില്‍ തിരിച്ചെത്തി. ഇന്ന് രാവിലെ തന്നെ ദേവാലയത്തില്‍ അറയിക്കുകയാണ്. പരിശുദ്ധ അമ്മയ്ക്കും വിശുദ്ധ അന്തോണീസിനും ഒരായിരം നന്ദി നേര്‍ന്നുകൊണ്ട്.

അങ്ങയുടെ വിശ്വസ്ത ദാസന്‍