പരിശുദ്ധ അമ്മയ്ക്കും വിശുദ്ധ അന്തോണീസിനും കോടാനുകോടി നന്ദിയുടെ വാടാമലരുകള്‍ അര്‍പ്പിക്കുന്നു.
എന്റെ പേര് എയ്ഞ്ചല്‍. ഞാന്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഒരു കുടുംബത്തിലെ അംഗമാണ.് വിവാഹപ്രായമെത്തിയ എന്റെ കല്യാണം നടത്താന്‍ കഴിയാതെ എന്റെ കുടുംബാംഗങ്ങള്‍ വിഷമിക്കുകയായിരുന്നു. അനുയോജ്യമായ ഒരു വിവാഹാലോചനയ്ക്കായി പരിശുദ്ധ അമ്മയോടും വിശുദ്ധ അന്തോണീസിനോടും ഞാനും എന്റെ കുടുംബവും മുട്ടിപ്പായി പ്രാര്‍ത്ഥിച്ചിരുന്നു. ആ പ്രാര്‍ത്ഥനയുടെ ഫലമായി എനിക്ക് അനുയോജ്യമായ ഒരു വിവാഹാലോചന വന്നു.വിവാഹത്തിന് അഞ്ചു പവന്‍ സ്വര്‍ണ്ണം നല്‍കാമെന്ന് എന്റെ മാതാപിതാക്കള്‍ വാക്കുകൊടുത്തു. കൊറോണ കാലമായതിനാല്‍ ലോക്ഡൗണ്‍ കാരണം ഒരിടത്തും പോകാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. ആരോട് സഹായം ചോദിച്ചാലും അവര്‍ക്ക് സഹായിക്കുവാന്‍ പറ്റാത്ത സാഹചര്യങ്ങള്‍. ഞങ്ങള്‍ വീണ്ടും പരിശുദ്ധ അമ്മയുടെ വിശുദ്ധ അന്തോണീസിനോടുള്ള പ്രാര്‍ത്ഥിച്ചു. കൂടാതെ തീര്‍ത്ഥാടന കേന്ദ്രത്തിലെ വികാരി അച്ഛനോടും പ്രാര്‍ത്ഥനാ സഹായം തേടി. ഫോണ്‍ മുഖേന ചില സുഹൃത്തുക്കളെ നേരിട്ട് വിളിച്ച് ഈ ആവശ്യം അറിയിച്ചു. 2020 ജൂലൈ ഏഴാം തീയതി ചൊവ്വാഴ്ച ഒരു പവനും ജൂലൈ പതിനാലാം തീയതി ചൊവ്വാഴ്ച മൂന്ന് പവനും സ്വര്‍ണ്ണം ഞങ്ങള്‍ക്ക് വാങ്ങാന്‍ സാധിച്ചു. ഇരുപത്തിയൊന്നാം തീയതി ചൊവ്വാഴ്ച ആയപ്പോഴേക്കും പരിശുദ്ധ അമ്മയുടെയും വിശുദ്ധ അന്തോണിസിന്റേയും മാധ്യസ്ഥ ശക്തിയാല്‍ ഞങ്ങള്‍ക്ക് മൊത്തം 10 പവന്‍ സ്വര്‍ണം വാങ്ങാന്‍ കഴിഞ്ഞു. അതോടൊപ്പം വിവാഹ ചിലവിനു വേണ്ട തുകയും ലഭിച്ചു. ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മനസ്സിലാക്കി വരന്റെ കുടുംബത്തില്‍ നിന്നും നാലര പവന്‍ സ്വര്‍ണം നല്കി. അങ്ങനെ വെറും 21 ദിവസം കൊണ്ട് 14 പവന്‍ സ്വര്‍ണം വിവാഹ ദിനത്തിനായി ലഭിക്കുകയുണ്ടായി. ഞങ്ങളുടെ കഷ്ടപ്പാടിലും വേദനയിലും പ്രതിസന്ധിയിലും ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ച് മാധ്യസ്ഥം വഹിച്ച് ഈശോയില്‍ നിന്നും അനുഗ്രഹം നേടിത്തന്ന പരിശുദ്ധ അമ്മയ്ക്കും വിശുദ്ധ അന്തോണീസിനും ആയിരമായിരം നന്ദി.