യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സ്തോത്രം ഞങ്ങളുടെ കുടുംബത്തിന് വിശുദ്ധ അന്തോണീസും പരിശുദ്ധ അമ്മയും ഈശോയിൽ നിന്നും വാങ്ങിച്ചു തന്ന വലിയ അനുഗ്രഹത്തിന് കോടാനുകോടി നന്ദി അർപ്പിക്കുന്നു. എൻ്റെ സഹോദരന് സ്വന്തമായി ഒരു ഭവനം ഉണ്ടായിരുന്നില്ല. വാടക വീട്ടിലായിരുന്നു താമസിച്ചിരുന്നത്. താമസിച്ചിരുന്ന വാടകവീട്ടിൽ നിന്നും ഫെബ്രുവരി അവസാനത്തോടെ മാറുവാൻ അവർ ഞങ്ങളോട് പറഞ്ഞു. ഞങ്ങൾ എന്തു ചെയ്യണമെന്നറിയാതെ വിഷമിച്ചിരിക്കുകയായിരുന്നു. കൊരട്ടി വിശുദ്ധ അന്തോണീസ് പുണ്യാളന്റെ അഴുകാത്ത നാവിന്റെ തിരുനാളിന് ഓൺലൈനായി അവിടെയുള്ള തിരുകർമ്മങ്ങള്ളിൽ സംബന്ധിച്ച് മുട്ടിപ്പായി പ്രാർത്ഥിച്ചു. നടക്കും എന്ന ഒരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല കാരണം കയ്യിൽ പണമൊന്നും ഉണ്ടായിരുന്നില്ല. എന്നാലും സാധിക്കുമെന്ന് ഉറച്ചുവിശ്വസിച്ചുകൊണ്ട് പുണ്യാളനോട് പ്രാർത്ഥിച്ചു. അത്ഭുതമെന്നു പറയട്ടെ അടുത്ത തിങ്കളാഴ്ച ഒരു വീടും സ്ഥലവും ശരിയായി കരാറെഴുതി. എവിടെ നിന്നാണ് പണം കിട്ടിയതെന്ന് എന്ന് ഞങ്ങൾക്ക് അറിയില്ല. കരാർ കഴിഞ്ഞ് അവിടെ താമസിക്കാനും സാധിച്ചു. ബാക്കിയുള്ള തുക ലോൺ എടുക്കാൻ ഈശോ സഹായിക്കുമെന്ന ഉറപ്പിലാണ് ഞങ്ങൾ. എത്ര നന്ദി പറഞ്ഞാലും തീരാത്ത ഈ വലിയ അനുഗ്രഹത്തിനും ഇതുവരെ ഞങ്ങളുടെ കുടുംബത്തിന് അനേകം അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചതിനും അന്തോണീസ് പുണ്യാളന് നന്ദി അർപ്പിക്കുന്നു. എന്ന് എളിയ ദാസി