ദൈവമേ നന്ദി ദൈവമേ സ്തോത്രം! വിശുദ്ധ അന്തോണീസിന്റെ മാധ്യസ്ഥം വഴി എൻ്റെ മകൾക്ക് ലഭിച്ച വലിയ അനുഗ്രഹത്തിന് നന്ദി പറയാനാണ് ഞാൻ ഈ സാക്ഷ്യം രേഖപ്പെടുത്തുന്നത്. ഞങ്ങൾ ആറു വർഷമായി ഈ ദേവാലയത്തിൽ വരുന്നു. നൊവേനയിൽ പങ്കെടുക്കുന്നു. എൻ്റെ മൂത്ത മകൾക്ക് 13 വയസ്സുള്ളപ്പോൾ മുതൽ ഞാൻ അവൾക്കായി പുണ്യാളനോട് മധ്യസ്ഥം യാചിക്കാറുണ്ട്. അവളുടെ പഠനത്തിലും സ്വഭാവത്തിലും വളരെ നല്ല മാറ്റങ്ങൾ വന്നിരുന്നു. ഒരു പ്രയാസം ഞങ്ങളെ അലട്ടിയിരുന്നു. അവൾക്കു 13ാം വയസ്സിലാണ് ആർത്തവം വന്നതാണ്. പിന്നീട് അത് വർഷത്തിലൊരിക്കൽ മാത്രമായി. 15 വയസ്സു മുതൽ പല ഡോക്ടർമാരെയും കാണിച്ചു മാറ്റമൊന്നുമുണ്ടായില്ലം 17 വയസ്സായപ്പോൾ അമൃത ഹോസ്പിറ്റലിൽ കൊണ്ടുപോയി സ്കാനിംഗിൽ പിസിഒഡി പ്രശ്നമാണ് എന്ന് പറഞ്ഞു. മരുന്ന് കഴിക്കണം എന്ന് നിർദ്ദേശിച്ചു. പക്ഷേ, മരുന്ന് കഴിക്കുമ്പോൾ ശാരീരിക പ്രശ്നങ്ങൾ പലതും വന്നു. തന്മൂലം അവൾ തന്നെ മരുന്നുകൾ വേണ്ടെന്ന് വയ്ക്കുകയായിരുന്നു. പിന്നീട് ആയുർവേദവും ഹോമിയോയും നോക്കി. എന്നിട്ടും ഒരു മാറ്റവും ഉണ്ടായില്ല. പിന്നീട് ഈ കാര്യം ഞങ്ങളെ എല്ലാവരെയും ആകുലപെടുത്തി. പെട്ടെന്ന് എൻ്റെ ഉള്ളിൽ വിശുദ്ധ അന്തോണീസിനോടു ഈ പ്രത്യേക കാര്യം അപേക്ഷിക്കണമെന്ന് തോന്നുകയും ആത്മാർഥമായി പ്രാർഥിക്കുകയും ചെയ്തു. 9 ചൊവ്വാഴ്ച നൊവേന കൂടാം എന്നും അവൾക്ക് ആർത്തവം ആവുകയാണെങ്കിൽ അത് സാക്ഷ്യപ്പെടുത്താം എന്നും ഞാൻ തീരുമാനിച്ചു. ഇത് കഴിഞ്ഞ ഞായറാഴ്ചയാണ് ഞാൻ നിശ്ചയിച്ചത്. പിറ്റേന്ന് തിങ്കളാഴ്ച വൈകുന്നേരം അവൾക്ക് ആർത്തവമായി എന്ന് എന്നെ അറിയിച്ചു. മാസങ്ങളായി യാതൊരു മരുന്നും കഴിച്ചിട്ടില്ല ആയിരുന്നു. ഇപ്പോൾ അവൾക്ക് 20 വയസ്സായി. ഞങ്ങളെ ആകുലപെടുത്തിയ ഈ വലിയ പ്രശ്നത്തിന് പരിഹാരം അപേക്ഷിച്ചപ്പോൾ ഉടൻതന്നെ കാണിച്ചുതന്ന വിശുദ്ധ അന്തോണീസ് പുണ്യാളനോടും പരിശുദ്ധ അമ്മയോടും സർവ്വോപരി സർവ്വശക്തനായ ഈശോ നാഥനോടും ഞങ്ങൾ എന്നും കടപ്പെട്ടിരിക്കുന്നു. എന്ന് ഒരു വിശ്വാസി