Thanks Giving

കൃതജ്ഞത

വിശുദ്ധ അന്തോണീസ് പുണ്യാളന് ആയിരം നന്ദി. ഞാൻ 2019 ബൈക്ക് യാത്ര ചെയ്യുമ്പോൾ അപകടത്തിൽ പെടുകയുണ്ടായി. കാലിന് പറ്റിയ പരിക്ക് ആന്തരികമായി വളരെ ഗൗരവമുള്ള ആയിരുന്നു. ചികിത്സിച്ച ആശുപത്രിയിൽ നിന്നും വലിയ സൗകര്യമുള്ള ആശുപത്രിയിലേക്ക് പോകുവാൻ നിർദ്ദേശിച്ചു. അവിടെ ചെന്ന് ഡോക്ടറെ കാണിച്ചപ്പോൾ ഓപ്പറേഷൻ ചെയ്താൽ  കാലിൻറെ സ്വാധീനത്തെക്കുറിച്ച് ഡോക്ടർ ഉറപ്പ് പറഞ്ഞില്ല. വീണ്ടും പ്രഗൽഭനായ മറ്റൊരു സർജനെ കാണുവാൻ കാത്തിരുന്നപ്പോൾ എൻറെ ഒരു ബന്ധു എന്നെ വിളിച്ചുപറഞ്ഞു, കൊരട്ടി വിശുദ്ധ അന്തോണീസിന്റെ തീർത്ഥാടന കേന്ദ്രത്തിൽ പോയി പുണ്യാളന്റെ രൂപത്തിന് മേൽ പൂമാലചാർത്തുകയും നൊവേനയിൽ പങ്കെടുക്കുകയും ചെയ്താൽ നിൻറെ അസുഖം മാറുമെന്നും പറഞ്ഞു. ഞാനത് സമ്മതിക്കുകയും ചെയ്തു. ആ നിമിഷം വരെ കാലിൽ നിന്നും വരുന്ന ദ്രാവകം ശേഖരിക്കുന്ന ബാഗ് ദിവസത്തിൽ രണ്ടുപ്രാവശ്യം നിറഞ്ഞ് എടുത്തുകളയുകയും ചെയ്തിരുന്നു. ശേഷം സർജനെ കാണിച്ചപ്പോൾ എംആർഐ സ്കാൻ ചെയ്യാൻ പറഞ്ഞു. സ്കാനിംഗ് റിപ്പോർട്ട് കാണാതെ ചികിത്സിക്കാൻ ആകില്ല എന്നും പറഞ്ഞു. ഓരോ ദിവസവും 250 ml ദ്രാവകം ഞാൻ കളയുമായിരുന്നു. വിശുദ്ധ അന്തോണീസിൻറെ പള്ളിയിൽ പോകുവാൻ തീരുമാനമെടുത്തു. അപ്പോൾ മുതൽ കാലിൽ നിന്നും പുറപ്പെടുന്ന ദ്രാവകം  50ml മാത്രമായി ചുരുങ്ങി. വിശുദ്ധ അന്തോണീസിൻറെ തീർത്ഥാടന കേന്ദ്രത്തിൽ വന്ന് ഞാൻ കുർബാനയും നൊവേനയും കാണുകയും പുണ്യാളനെ പൂമാല ചാർത്തി പ്രാർത്ഥിക്കുകയും ചെയ്തു. അതിൻറെ ഭാഗമായി കാലിലുള്ള ബാഗ് ശരീരത്തിൽ നിന്നും മാറ്റാനും, സാവധാനം കാലിൽ നിന്നും പുറപ്പെടുന്ന ദ്രാവകത്തിന് അളവ് കുറയുകയും ചെയ്തു. സ്കാൻ ചെയ്യാതെയും മരുന്നുകൾ കഴിക്കാതെയും രോഗം പൂർണമായും വിട്ടു മാറി. ഇത് വിശുദ്ധ അന്തോണീസ് പുണ്യാളൻ എനിക്ക് നൽകിയ അത്ഭുതമാണെന്ന് ഞാൻ പൂർണ്ണമായും വിശ്വസിക്കുന്നു. പരിശുദ്ധ അമ്മയ്ക്കും വിശുദ്ധ അന്തോണീസിനും ആയിരമായിരം നന്ദി

 ജെൻസൺ ആൻറണി മേനാച്ചേരി ചാലക്കുടി