Thanks Giving

കൃതജ്ഞത

പരിശുദ്ധ അമ്മേ വിശുദ്ധ അന്തോണീസേ ഞങ്ങളുടെ നന്ദി, ഞങ്ങളുടെ മക്കൾക്ക് കുട്ടികളില്ലാതെ വളരെയധികം ചികിത്സ ചെയ്തു.  യാതൊന്നും വിജയിച്ചില്ല. പിന്നീട് ഗർഭിണിയായെങ്കിലും ഏഴാംമാസം ഒരുപാട് അസുഖങ്ങൾ നിമിത്തം അമ്മയേയും കുട്ടിയേയും രക്ഷപ്പെടുകയില്ല എന്ന അവസ്ഥ വന്നപ്പോൾ ഓപ്പറേഷൻ ചെയ്ത് കുട്ടിയെ എടുത്തു. 600 ഗ്രാം ആയിരുന്നു കുട്ടിക്ക് തൂക്കം. ഡോക്ടർമാർ ഒരു ശതമാനംപോലും കുട്ടിയെ കിട്ടുകയില്ല എന്നായിരുന്നു പറഞ്ഞത്. കുട്ടി ആശുപത്രിയിലായിരുന്നു. വളരെയധികം വിഷമിച്ചപ്പോഴാണ് എൻ്റെ സഹോദരി പറഞ്ഞത് കൊരട്ടി അന്തോണീസ് പുണ്യാളൻ പ്രാർത്ഥിച്ചാൽ എല്ലാം ശരിയാകും എന്ന്. ഞാൻ ഒരു വർഷമായി നൊവേനയും കുർബാനയിലും പങ്കെടുത്ത് പ്രാർത്ഥിക്കുന്നു. ഇപ്പോൾ കുട്ടിക്ക് 7 അരക്കിലോ തൂക്കം ആയി. മറ്റു കുഴപ്പങ്ങളൊന്നുമില്ലാതെ പോകുന്നു.  അത്ഭുതമെന്ന് പറയട്ടെ കുട്ടി രക്ഷപ്പെട്ടു. ഞങ്ങൾ പള്ളിയിൽ വന്ന് നേർച്ചകൾ നടത്തി പ്രാർത്ഥിച്ചു. പുണ്യാളന്റെ പേരാണ് കുട്ടിക്ക് ഇട്ടത്, ആന്റെണി ആയിരമായിരം നന്ദി അർപ്പിക്കുന്നു. പരിശുദ്ധ അമ്മേ വിശുദ്ധ അന്തോണീസേ, ഞങ്ങൾക്കായി പ്രാർത്ഥിക്കണമേ എന്ന് എളിയ ദാസി 

മലപ്പുറം, കോട്ടയ്ക്കൽ