Thanks Giving

കൃതജ്ഞത

വിശുദ്ധ അന്തോണീസിന്റേയും പരിശുദ്ധ അമ്മയുടെയും മധ്യസ്ഥതയാൽ എൻ്റെ മകൾക്ക് ലഭിച്ച അനുഗ്രഹം സാക്ഷ്യപ്പെടുത്തുന്നു. ലിയോ, ലിബിൻ ഫുട്ബോൾ കളിച്ച കാൽമുട്ടിന് പരിക്ക് പറ്റിയിരുന്നു. പിന്നെ അവർക്ക് കളിക്കുവാൻ സാധിക്കുന്നില്ല. ഡോക്ടർമാരെ കണ്ട് മരുന്നു കഴിച്ചു. എന്നാലും കളിക്കുവാൻ സാധിച്ചില്ല. അതിനുശേഷം ഞങ്ങൾ വിശുദ്ധ അന്തോണീസിന്റെ ഈ ദേവാലയത്തിൽ വന്ന് വികാരി അച്ചനെ കണ്ട് വിവരങ്ങൾ പറഞ്ഞു. വിശുദ്ധ അന്തോണീസിന്റെ വെളിച്ചെണ്ണ വാങ്ങിക്കൊണ്ടുപോയി കാൽമുട്ടിൽ പുരട്ടുവാനും കാൽമുട്ട് വേദന മാറിക്കഴിഞ്ഞാൽ സാക്ഷ്യപ്പെടുത്താം എന്ന് പ്രാർത്ഥിക്കുകയും ചെയ്യാൻ അച്ചൻ പറഞ്ഞു. ഞങ്ങൾ വെഞ്ചിരിച്ച വെളിച്ചെണ്ണ വാങ്ങി മക്കളുടെ കാൽമുട്ടിൽ പുരട്ടി പ്രാർത്ഥിച്ചു. ഇപ്പോൾ മക്കളുടെ കാൽമുട്ടിന്റെ വേദന പൂർണമായി മാറി. അവർക്ക് ഇപ്പോൾ നന്നായി കളിക്കുവാൻ സാധിക്കുന്നുണ്ട്. വിശുദ്ധ അന്തോണീസ് പുണ്യാളനും പരിശുദ്ധ അമ്മയ്ക്കും കോടാനുകോടി നന്ദി അർപ്പിച്ചുകൊള്ളുന്നു.

എന്ന് അമ്മ ലില്ലി