Thanks Giving

കൃതജ്ഞത

എന്റെ സഹോദരിയുടെ ഭാര്യയുടെ വയറ്റിൽ ഒരു മുഴ ഉണ്ടായിരുന്നു. കഴിഞ്ഞമാസം ഓപ്പറേഷനിലൂടെ അത് നീക്കം ചെയ്യുകയും ടെസ്റ്റിന് അയക്കുകയും ചെയ്തിരുന്നു. ഓപ്പറേഷൻ ദിവസം ഒരു ചൊവ്വാഴ്ചയായിരുന്നു. അന്നേദിവസം ഓപ്പറേഷൻ സമയം ഞാൻ ഈ ദേവാലയത്തിൽ അവൾക്ക് വേണ്ടി നൊവേന കുർബാന ചൊല്ലിക്കുകയും സൗഖ്യം ലഭിച്ചാൽ കൃതജ്ഞത എഴുതി വിടാം എന്ന് നേർന്ന് പ്രാർത്ഥിച്ചത് ഫലമായി ടെസ്റ്റ് റിസൾട്ട് വന്നപ്പോൾ യാതൊരു കുഴപ്പവും ഉണ്ടായിരുന്നില്ല. ആറുമാസത്തോളമായി എൻ്റെ കൈകാലുകളിൽ ശക്തമായ വേദന മൂലം രാത്രിയിൽ ഉറങ്ങാൻ പോലും സാധിച്ചിരുന്നില്ല. ഇവിടെ വന്ന് പ്രാർത്ഥിച്ചതിൻ്റെ ഫലമായി പരിശുദ്ധ അമ്മയും വിശുദ്ധ അന്തോണിസും എൻ്റെ ശക്തമായ വേദനകളെല്ലാം മാറ്റി തന്നു. അതുപോലെതന്നെ എൻ്റെ മകൻ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. അവൻറെ പേര് തിരുത്തുന്നതിനായി കുറെ തവണ സ്കൂൾ, മുനിസിപ്പാലിറ്റി, വില്ലേജ് എന്നിവിടങ്ങളിൽ അലയേണ്ടി വന്നു. മുൻസിപ്പാലിറ്റിയിലേക്ക് പോകും വഴി ഞാൻ ഇങ്ങനെ പ്രാർത്ഥിച്ചു "പുണ്യാള ഞാൻ ഇവിടെ വന്ന് പ്രാർത്ഥിച്ചത് ആണല്ലോ നീ എന്നെ കൈവിടുമോ ശരിയാക്കി തരും എന്ന് വിചാരിച്ച കാര്യം പെട്ടെന്ന് തന്നെ ഓഫീസർ ശരിയാക്കി തന്നു. ഇത്രയും അധികം അനുഗ്രഹങ്ങൾ നൽകിയ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിച്ച ഉണ്ണീശോയ്ക്കും പരിശുദ്ധ അമ്മയ്ക്കും അന്തോണീസ് പുണ്യാളനും ആയിരമായിരം നന്ദി യുടെ വാടാമലരുകൾ നേരുന്നു. 

എന്ന് ഷിബി ബാബു ചെട്ടികുളം