Thanks Giving

കൃതജ്ഞത

 പരിശുദ്ധ അമ്മയ്ക്കും ക്കും വിശുദ്ധ അന്തോണിസ് പുണ്യവാളനും കോടാനുകോടി നന്ദി  ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 8  വർഷമായി  ഞങ്ങളുടെ മകന് ആറര വയസ്സുണ്ട്. അവന് യൂറിൻ പോകുന്നിടത്ത് ഒരു തടസ്സമുണ്ടായിരുന്നു.ഓപ്പറേഷൻ ചെയ്തു തടസ്സം നീക്കണമെന്ന് ഡോക്ടർ ആവശ്യപ്പെട്ടു.ഞങ്ങൾ വളരെ ദുഃഖിതരായി. അന്തോണീസ് പുണ്യവാനോടും പരിശുദ്ധ അമ്മയോടും  മുട്ടിപ്പായി പ്രാർത്ഥിക്കുകയും ചൊവ്വാഴ്ച ദിവസത്തെ  നൊവേനയിൽ പങ്കെടുത്ത് പ്രാർത്ഥിക്കാമെന്നും നേർന്നു. അത്ഭുതമെന്നു പറയട്ടെ   ഓപ്പറേഷൻ ചെയ്യാതെ തന്നെ   അവൻ  സുഖം പ്രാപിച്ചു പരിശുദ്ധ അമ്മയുടെയും അന്തോണീസ്  പുണ്യവാന്റെയും മാധ്യസ്ഥം വഴിയാണ് ഞങ്ങൾക്ക് ഇത് ലഭിച്ചത് എന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു.ദൈവാനുഗ്രഹത്താൽരണ്ടാമതൊരു കുഞ്ഞിനെ ഞാൻ ഗർഭംധരിച്ച് ഇരിക്കുകയാണ് ഇനിയും ഞങ്ങൾക്കായി മാധ്യസ്ഥം വഹിക്കേണമേ എൻറെ പൊന്നുണ്ണീശോയെ ഞങ്ങൾക്ക് കൂട്ടായിരിക്കണമേ. പരിശുദ്ധ അമ്മേ..അന്തോണിസ് പുണ്യവാനെ ഞങ്ങൾക്കൊപ്പം  ഉണ്ടായിരിക്കണമേ എന്ന്  
അങ്ങയുടെ വിശ്വസ്ത ദാസി.