Thanks Giving

കൃതജ്ഞത

വിശുദ്ധ അന്തോണീസ് പുണ്യവാളനും പരിശുദ്ധ അമ്മയ്ക്കും ഒരായിരം  നന്ദി .എനിക്കുണ്ടായ ഒരു രോഗ സൗഖ്യത്തിനാണ് ഞാൻ ഈ കൃതജ്ഞത എഴുതി ഇടുന്നത്. എനിക്ക് ഗർഭപാത്രം മാറ്റുന്ന ഓപ്പറേഷൻ ഉണ്ടായിരുന്നു. അത് ഒരു ചൊവ്വാഴ്ചയായിരുന്നു. ഞാൻ അതിനു രണ്ടു ദിവസം മുമ്പ് അച്ചനെ വന്നു കണ്ട് പ്രാർത്ഥനാ സഹായം അഭ്യർത്ഥിക്കുകയും വിശുദ്ധ അന്തോണീസ് പുണ്യവാളന്റെ നടയിൽ പ്രാർത്ഥിക്കുകയും കുർബാനയിൽ പങ്കെടുക്കുകയും ചെയ്തു. ഓപ്പറേഷൻ കഴിഞ്ഞ് രണ്ടാം ദിവസം എനിക്ക് ബ്ലീഡിങ് ഉണ്ടാവുകയും ഡോക്ടർ തന്നെ ആംബുലൻസ് വിളിച്ച് രാജഗിരി ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. അവിടെ എത്തുന്നതുവരെ ഞാൻ എൻറെ ഈശോയെ എന്ന് വിളിച്ചുകൊണ്ടിരുന്നു. അവിടെ എത്തിയ ഉടനെ എനിക്ക്  ഡോക്ടർ ഓക്സിജൻ തരുവാൻ നിർദ്ദേശിക്കുന്നതും ഓക്സിജൻ തരുന്നതും ഞാൻ അറിഞ്ഞു .അപ്പോൾ തന്നെ എന്റെ  ഓർമ്മ നഷ്ടപ്പെടുകയും ചെയ്തു. വീട്ടുകാരോട് ശരീരത്തിൽ ഒരു തുള്ളി രക്തം പോലുമില്ല ഇനി രക്ഷയില്ല എന്നും പറഞ്ഞു .ദൈവമെന്നെ തൊട്ടു സുഖപ്പെടുത്തിയ നിമിഷങ്ങളായിരുന്നു പിന്നീടങ്ങോട്ട് സംഭവിച്ചത്.ഞാൻ അത്ഭുതകരമായി സൗഖ്യം പ്രാപിച്ചു. മാത്രമല്ല അനേകം അനുഗ്രഹങ്ങൾ ഇവിടെ വന്ന് പ്രാർത്ഥിച്ചതിന്റെ ഫലമായി എനിക്ക് ലഭിച്ചിട്ടുണ്ട്. അതിനെല്ലാം എന്റെ പൊന്നു തമ്പുരാനും വിശുദ്ധ അന്തോണീസ് പുണ്യാളനും പരിശുദ്ധ അമ്മയ്ക്കും നന്ദി അർപ്പിച്ചു കൊള്ളുന്നു.

എന്ന് 
അങ്ങയുടെ  എളിയ ദാസി