Thanks Giving

കൃതജ്ഞത


പരിശുദ്ധ അമ്മയ്ക്കും വിശുദ്ധ അന്തോണീസിനും ആയിരമായിരം നന്ദി.

ഇത് കൃതജ്ഞതയോടെ ഉള്ള എന്റെ അനുഗ്രഹ സാക്ഷ്യമാണ്. ഞാന്‍ തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ ഫയര്‍ സര്‍വീസില്‍ ജോലി ചെയ്യുന്ന ഒരു വ്യക്തിയാണ്. മൂന്നാല് മാസം മുന്‍പ് ഞാനൊരു ലോണിന് അപേക്ഷിച്ചിരുന്നു എന്നാല്‍ കോവിഡ 19 ന്റെ പ്രത്യേക അവസ്ഥ മൂലം ലോണ്‍ ഒരുപാട് ഡിലെ ആവുകയും ഉണ്ടായി. കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് ഞാന്‍ ലോണിന് അപേക്ഷിച്ചിരുന്നത്.ഒരു മാസം കൊണ്ട് ലോണ്‍ sanction ആയി പാസായി അക്കൗണ്ടില്‍ പണം ലഭിക്കേണ്ടത് ആയിരുന്നു. അഞ്ചു മാസം കഴിഞ്ഞിട്ട് ഇന്ന് ഈ ദിവസം വരെ എനിക്ക്
ലോണ്‍ സാങ്ഷന്‍ ആയി ലഭിച്ചില്ല. അങ്ങനെ വിഷമിച്ചിരിക്കുന്ന
സാഹചര്യത്തിലാണ് എന്റെ സഹോദരി തീര്‍ത്ഥാടന കേന്ദ്രത്തെക്കുറിച്ച് പറഞ്ഞ് പരിശുദ്ധ അമ്മയുടെയും വിശുദ്ധ അന്തോണിസിന്റെയും മാധ്യസ്ഥം യോജിച്ചു പ്രാര്‍ത്ഥിക്കണമെന്നും ഞാനും നിനക്ക് വേണ്ടി പ്രാര്‍ത്ഥിക്കാം എന്നും പറഞ്ഞത്.സെപ്റ്റംബര്‍ പതിനഞ്ചാം തീയതി ചൊവ്വാഴ്ച നിന്റെ നിയോഗം സാധിച്ച് കിട്ടുമെന്നും വിശ്വാസത്തോടെ പ്രാര്‍ത്ഥിക്കണമെന്നും നിര്‍ദ്ദേശിച്ചു. എന്നാല്‍ എനിക്ക് ഒട്ടും തന്നെ വിശ്വാസം ഉണ്ടായിരുന്നില്ല. കാരണം കഴിഞ്ഞ കുറച്ചു മാസങ്ങളായി ഉദ്യോഗസ്ഥരുടെ പക്കല്‍ നിന്നും ലോണ്‍ പണം ഇന്നു വരും നാളെ വരും എന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട്. പ്രതീക്ഷകള്‍ നഷ്ടപ്പെട്ടു മാനസികമായി വളരെയധികം ഞാന്‍ തളര്‍ന്നു പോയി. എനിക്ക് ഒട്ടും വിശ്വാസമില്ല എന്ന് ഞാന്‍ എന്റെ സഹോദരിയോട് പറഞ്ഞു. എന്നാല്‍ അവളാകട്ടെ ചൊവ്വാഴ്ച എന്നൊരു ദിവസം ഉണ്ടെങ്കില്‍ നിനക്ക് നിന്റെ നിയോഗം
ലഭിക്കുമെന്ന് തന്നെ പറഞ്ഞു. അങ്ങനെ വീട്ടില്‍ കുടുംബാംഗങ്ങളും പിന്നെ മറ്റ് അടുത്ത സുഹൃത്തുക്കളും ഈ ഒരു നിയോഗം വെച്ച് പ്രാര്‍ത്ഥിച്ചു. അത്ഭുതം പറയട്ടെ Sep 15-നു തീര്‍ത്ഥാടന കേന്ദ്രത്തിലെ 10:45 ന്റെ ചൊവ്വാഴ്ച ശുശ്രൂഷ നടക്കുന്ന സമയത്ത് 11:30 സമയമായപ്പോള്‍ ലോണ്‍ സാങ്ഷന്‍ ആയി പണം വന്നിരിക്കുന്നു എന്നു പറഞ്ഞ് ബാങ്കില്‍ നിന്നും ഉള്ള മെസ്സേജ് എനിക്ക് ലഭിച്ചു. പണം എന്റെ അക്കൗണ്ടില്‍ കയറുകയും ചെയ്തു. ശരിക്കും ഇത് വലിയ ഒരു അത്ഭുത പ്രവര്‍ത്തി തന്നെയാണ്. വലിയൊരു അനുഗ്രഹം ആയിട്ട് എനിക്ക് അത് അനുഭവപ്പെട്ടു. വിശ്വാസം കുറവായിരുന്നിട്ടും എന്റെ നിയോഗം എനിക്ക് സാധിച്ചു തന്ന പരിശുദ്ധ അമ്മയുടെയും വിശുദ്ധ അന്തോണീസിന്റെയും വലിയ മാധ്യസ്ഥ തയ്ക്കും അനുഗ്രഹം നല്‍കിയ ദൈവത്തിനും ആയിരമായിരം നന്ദിയും സ്തുതിയും അര്‍പ്പിക്കുന്നു. അങ്ങയുടെ നല്ലൊരു വിശ്വാസിയായി തുടര്‍ന്നും മരണം വരെ ജീവിക്കുവാന്‍ എന്നെയും എല്ലാവരെയും അനുഗ്രഹിക്കണമെന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.
എന്ന് അങ്ങയുടെ വിശ്വസ്ത ദാസന്‍