വിശുദ്ധ അന്തോണീസ് പുണ്യവാളാ .. പരിശുദ്ധ മാതാവേ.. നിങ്ങൾക്ക് ഒരായിരം നന്ദിയുടെ വാടാമലരുകൾ അർപ്പിക്കുന്നു.
ഞാൻ ഒരു ഹിന്ദുമത വിശ്വാസിയാണ്. എങ്കിലും പരിശുദ്ധ അമ്മയിലും വിശുദ്ധ അന്തോണീസ് പുണ്യവാനിലും ഞാൻ ഏറെ വിശ്വസിക്കുന്ന ഒരു മകളാണ്.ഒരു ഹിന്ദു മത വിശ്വാസി ആയതിനാൽ എങ്ങനെ ഈ കൃതജ്ഞത എഴുതി ഇടണം എന്ന് എനിക്കറിയില്ല .എങ്കിലും എന്റെ ജീവിതത്തിൽ എനിക്ക് ലഭിച്ച ഏറ്റവും വലിയ അനുഗ്രഹം ഇവിടെ കുറിക്കുന്നു. 7 വർഷമായി ഞങ്ങൾക്ക് കുട്ടികളില്ലായിരുന്നു. കുറെ തവണ ആശുപത്രികളിൽ കയറി ഇറങ്ങി. ഒരു ഫലവും ഉണ്ടായില്ല.
അവസാനം വിശുദ്ധ അന്തോണീസിന്റെ നടയിൽ വന്ന് മുട്ടിപ്പായി പ്രാർഥിക്കുക്കും 9 ആഴ്ച നൊവേനയിൽ പങ്കുകൊള്ളുകയും ചെയ്തതിന്റെ ഫലമായി എട്ടാമത്തെ വർഷം ഞങ്ങൾക്കൊരു കുഞ്ഞിനെ ലഭിച്ചു. ഇത് പുണ്യവാന്റെ അനുഗ്രഹം കൊണ്ട് ഒന്നു മാത്രമാണെന്ന് ഞാനും എന്റെ ഭർത്താവും ഉറച്ചു വിശ്വസിക്കുന്നു. അങ്ങേയ്ക്ക് ഒരായിരം സ്തുതിയും അർപ്പിക്കുന്നു.
ഇനിയും ഞങ്ങളുടെ പ്രാർഥനകൾ ശ്രവിക്കണമേ.അതു പോലെ കുഞ്ഞുങ്ങളില്ലാതെ വിഷമിക്കുന്ന എല്ലാവരെയും കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കണമെന്ന് അപേക്ഷിക്കുന്നു.
എന്ന്
അങ്ങയുടെ
എളിയ ദാസി