Thanks Giving

കൃതജ്ഞത

വി. അന്തോണീസ് പുണ്യ വാനും പരിശുദ്ധ അമ്മയ്ക്കും ഒരായിരം നന്ദി .എന്റെ പേര് സോഫി കുരിയൻ .എനിക്ക് ലഭിച്ച വലിയൊരു അനുഗ്രഹത്തെ  സാക്ഷ്യപ്പെടുത്താൻ ആണ്  ഞാൻ ഈ കൃതജ്ഞത എഴുതുന്നത് .എനിക്ക് ഒരു ദിവസം യൂറിനിൽ രക്തത്തിന്റെ അംശം കാണുകയും ഉടനെ തന്നെ ഞങ്ങൾ ആശുപത്രിയിലേക്ക് പോവുകയും അവിടെവെച്ച്   ultra sound ചെയ്യുകയും പിന്നെ C.T സ്കാൻ ചെയ്യുകയും ചെയ്തു .അപ്പോൾ  ഒരു ട്യൂമർ ഉണ്ടെന്ന് ഡോക്ടർമാർ കണ്ടുപിടിക്കുകയും ചെയ്തു. ഉടനെ Pet സ്കാൻ ചെയ്യാൻ പറഞ്ഞു. അപ്പോൾ വേറെ ഒരിടത്തും ട്യൂമർ ഇല്ല ഉടനെ തന്നെ ഡോക്ടർ ആ കിഡ്നി മാറ്റിവയ്ക്കാൻ തീരുമാനിച്ചു. ഒരു രണ്ടാമത്തെ അഭിപ്രായത്തിന്  അമൃത ഹോസ്പിറ്റലിലും ആസ്റ്റർ മെഡിസിറ്റിയിലും കൊണ്ടുപോയി.അവിടെയുള്ള ഡോക്ടർമാരും ഇതേ അഭിപ്രായം തന്നെ പറഞ്ഞു.ഒപ്പം കീമോ ചെയ്യാനും നിർദേശിച്ചു . ജൂൺ 1 ന് അഡ്മിഷൻ എടുത്ത് ജൂൺ 2 ന് ഓപ്പറേഷൻ നടത്തുവാനും തീരുമാനിച്ചു. ഞാൻ കൊരട്ടി അന്തോണീസ് പുണ്യാളന്റെ പള്ളിയിലേക്ക് വൈദികനോട് പ്രാർത്ഥനാ സഹായം അഭ്യർത്ഥിക്കുകയും ഓൺലൈനിൽ കുർബാനയും കൂടി. ഓപ്പറേഷൻ ചെയ്യുവാൻ 5 മണിക്കൂർ നേരത്തേക്ക് എനിക്ക് അനസ്തേഷ്യ നൽകി.ഡോക്ടർമാർ നോക്കിയപ്പോൾ അവിടെ ഒരു ട്യൂമറും ഇല്ല പകരം ഉണങ്ങിയ എന്തോ ഉണ്ട് അതെടുത്ത് ബയോപ്സി ചെയ്തു. ബയോപ്സി റിസൾട്ട് വന്നപ്പോൾ നെഗറ്റീവ് ആയിരുന്നു .റോബോട്ടിക് സർജറി ചെയ്യുവാനാണ് ഡോക്ടർമാർ തീരുമാനിച്ചിരുന്നത് .അവസാനം കിഡ്നി മാറ്റേണ്ട ആവശ്യമില്ല .ഓപ്പറേഷനും നടത്താതെ ക്ലോസ് ചെയ്തു .ഇപ്പോൾ എനിക്ക് ഒരു കുഴപ്പവുമില്ല.
പരിശുദ്ധ അമ്മയുടെയും വിശുദ്ധ അന്തോണീസിന്റെയും മധ്യസ്ഥതയാൽ എനിക്ക് ലഭിച്ച ഈ വലിയ അനുഗ്രഹത്തിന് എത്ര നന്ദി പറഞ്ഞാലും മതിയാവുകയില്ല .ഇനിയുള്ള നാളുകളിലും ഞങ്ങളെ കാത്തുകൊള്ളണമേ എന്ന് അപേക്ഷിക്കുന്നു.
എന്ന്
അങ്ങയുടെ എളിയ ദാസി