വിശുദ്ധ അന്തോണീസ് പുണ്യവാനും ഈശോയ്ക്കും സ്തുതിയും നന്ദിയും. ഞാൻ അന്തോണിസ് പുണ്യവാന്റെ തിരുനടയിൽ എപ്പോഴും വരുകയും പ്രാർത്ഥിക്കുകയും ചെയ്യുന്ന വ്യക്തിയാണ് .പല അസാധ്യ കാര്യങ്ങളും എനിക്ക് പരിശുദ്ധ അമ്മയിൽ നിന്നും വിശുദ്ധ അന്തോണീസ് പുണ്യാവാനിൽ നിന്നും ലഭിച്ചിട്ടുണ്ട് . ഒരു മാസം മുമ്പ് എനിക്ക് ലഭിച്ച ഒരു വലിയ അനുഗ്രഹമാണ് ഈ കൃതജ്ഞതയിൽ ഞാൻ സാക്ഷ്യപ്പെടുത്തുന്നത് .ഒരു ദിവസം രാത്രിയിൽ ഞാൻ ഭക്ഷണം കഴിക്കുന്നതിനിടയിൽ ഒരു മുള്ള് തൊണ്ടയിൽ കുടുങ്ങി .ഉടനെ തന്നെ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിലേക്ക് പുറപ്പെട്ടു. പോകുന്ന സമയത്ത് കൊരട്ടി സെൻറ് ആൻറണീസ് പള്ളിയിൽ ഇറങ്ങി പ്രാർത്ഥിച്ചിട്ടാണ് പോയത്.അവിടെ ചെന്നിട്ടു ഡോക്ടർമാർക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.അവരുടെ നിർദ്ദേശം അനുസരിച്ച് കറുകുറ്റി അപ്പോളോ ആശുപത്രിയിൽ വരികയും ഡോക്ടറെ കാണുകയും ചെയ്തു.സ്കാനിംഗ് നടത്തി പരിശോധിച്ചിട്ടും അവർക്ക് രാത്രിയിൽ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല .പിറ്റേദിവസം ഇ.എൻ.ടി ഡോക്ടറെ കണ്ടു .അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം എൻഡോസ്കോപ്പി നടത്താൻ തീരുമാനിച്ചു .എന്നാൽ എൻഡോസ്കോപ്പി നടത്തിയ ഡോക്ടർമാരും ഒന്നും ചെയ്യാൻ സാധിക്കാതെ വേറെ ആശുപത്രിയിൽ പോകുവാൻ നിർദേശിച്ചു.ഞാൻ ഈ സമയമെല്ലാം മാതാവിനോടും അന്തോണീസ് പുണ്യവാനോടും പ്രാർത്ഥിച്ചുകൊണ്ടിരുന്നു . തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് പോകാൻ ഒരുങ്ങുന്നതിനിടയിൽ ഒരു ചായ കുടിക്കണം എന്ന് തോന്നി.ചായകുടിച്ച് അല്പസമയം കഴിഞ്ഞപ്പോൾ തന്നെ ഞാൻ ശർദ്ദിക്കുകയും ആ ശർദ്ദിലോടുകൂടി മീൻ മുള്ള് പുറത്തേക്ക് പോരുകയും ഞാൻ രക്ഷപ്പെടുകയും ചെയ്തു .ഇത്രയും വലിയ അനുഗ്രഹം എനിക്ക് നൽകിയ പരിശുദ്ധ അമ്മയ്ക്കും വിശുദ്ധ അന്തോണീസിനും ആയിരം ആയിരം നന്ദി അർപ്പിക്കുന്നു .
എന്ന് അങ്ങയുടെ എളിയ ദാസൻ