Thanks Giving

കൃതജ്ഞത

പരിശുദ്ധ അമ്മയ്ക്കും വിശുദ്ധ അന്തോണീസ് പുണ്യാവാനും ദിവ്യകാരുണ്യ  ഈശോയ്ക്കും നന്ദിയുടെ ഒരായിരം വാടാമലരുകൾ സമർപ്പിക്കുന്നു.ഞാൻ ഈ കൃതജ്ഞത എഴുതുന്നത് എൻറെ വിസ തടസ്സം മാറിയതിനാണ്.

മൂന്നുവർഷത്തോളമായി വിദേശത്ത് പോകാൻശ്രമിക്കുന്നു .മൂന്നുതവണ കാനഡ വിസയ്ക്ക് അപ്ലൈ ചെയ്തു .മൂന്നുതവണയും വിസ റിജക്ട് ചെയ്തു.ഇനി എന്തുചെയ്യണമെന്നറിയാതെ വിഷമിച്ചിരിക്കുമ്പോൾ പുണ്യവാനോടും മാതാവിനോടും നന്നായി പ്രാർഥിച്ചു.ഈ വർഷത്തെ ഊട്ടു തിരുന്നാളിന് പുണ്യാളന്റെയും പരിശുദ്ധ അമ്മയുടെയും രൂപം അൾത്താരയിൽ നിന്ന് പുറത്തേക്കിറങ്ങുന്നത് യുകെയിൽ നിന്ന് ഓൺലൈനായി കാണാൻ പറ്റണം എന്ന് വിശ്വാസത്തോടെ പ്രാർത്ഥിച്ചു. പുണ്യാളന്റെയും മാതാവിന്റെയും കൈകളിൽ പാസ്പോട്ട് കൊടുത്തിട്ടാണ് വിസ സബ്മിറ്റ് ചെയ്തത്.എൻറെ പ്രാർത്ഥന ദൈവം കേട്ടു . ജൂൺ മൂന്നാം തീയതി UK യിലേക്കുള്ള  വിസ ലഭിച്ചു.ജൂൺ 11ന് ടിക്കറ്റ് എടുക്കുകയും ചെയ്തു.ഇത്രയും വലിയ അനുഗ്രഹം എനിക്ക് നേടിത്തന്ന പരിശുദ്ധ അമ്മയ്ക്കും വിശുദ്ധ അന്തോണീസ് പുണ്യാളനും ഒരായിരം നന്ദി.മൂന്നു വർഷമായി ഉണ്ടായിരുന്ന വിസ തടസ്സം പുണ്യവാന്റെയും മാതാവിന്റെയും മാധ്യസ്ഥ ശക്തിയാലാണെന്ന് ഞാനും എന്റെ കുടുംബവും ഉറച്ച് വിശ്വസിക്കുന്നു. ഈ കൃതജ്ഞത എഴുതിയിടാൻ അവസരം നൽകിയ പുണ്യാളനും മാതാവിനും ദിവ്യകാരുണ്യ ഈശോയ്ക്കും ഒത്തിരി നന്ദി.
എന്ന് അങ്ങയുടെ എളിയ ദാസി