അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത അത്ഭുത പ്രവർത്തകനായ വി. അന്തോണീസ് പുണ്യവാനും പരിശുദ്ധ അമ്മയ്ക്കും ഒരായിരം നന്ദി. ഞങ്ങളുടെ മകന് ചെന്നൈ എയർപോർട്ടിൽ ഒരു ജോലി ലഭിച്ചു. എന്നാൽ അവിടെ ജോലിയിൽ പ്രവേശിക്കണമെങ്കിൽ പോലീസ് വേരിഫിക്കേഷൻ സർട്ടിഫിക്കറ്റ് വേണമായിരുന്നു. അത് ലഭിക്കുന്നതിനായി ഞങ്ങൾ കൊരട്ടി പോലീസ് സ്റ്റേഷനിൽ ഒരു അപേക്ഷ സമർപ്പിച്ചു. ആ സമയത്ത് അവിടെ നിന്നും പറഞ്ഞത് 7 ദിവസത്തിനകം സർട്ടിഫിക്കറ്റ് ലഭിക്കും എന്നായിരുന്നു. എന്നാൽ ഏഴാം ദിവസമായ 16)o തീയതി വരെ ഒരു അറിയിപ്പും ലഭിക്കാഞ്ഞതിനാൽ ഞങ്ങൾ സ്‌റ്റേഷനിൽ പോയി അന്വേഷിച്ചപ്പോൾ ആ അപേക്ഷയിൽ ഒരു തീരുമാനവും ആയിട്ടില്ല എന്നാണ് പറഞ്ഞത് . എന്നാൽ 18)o തീയതി ആയിരുന്നു ജോലിയിൽ പ്രവേശിക്കേണ്ട അവസാന ദിവസം ഇനിയെന്ത് ചെയ്യും എന്ന് വിഷമിച്ച് വീട്ടിലേക്ക് മടങ്ങി പോകുന്ന വഴി ഈ ദേവാലയത്തിൽ കയറി വിശുദ്ധ അന്തോണീസ് പുണ്യവാന്റെയും മാതാവിന്റെയും തിരുമുൻപിൽ മുട്ടുമടക്കി മാദ്ധ്യസ്ഥം അപേക്ഷിച്ച് പ്രാർഥിച്ചതിന്റെ ഫലമായി അന്ന് വൈകുന്നേരം സ്റ്റേഷനിൽ നിന്നും വിളിച്ചു പറഞ്ഞു. പിറ്റെ ദിവസം രാവിലെ ചെന്നാൽ തരാം എന്ന്. അങ്ങനെ 17)o തീയതി ജോലിയിൽ പ്രവേശിക്കുന്നതിന് സാധിക്കുകയും ചെയ്തു. ഒരു കാരണവച്ചാലും ഇത്ര പെട്ടെന്ന് നടക്കില്ലെന്ന് വിചാരിച്ച കാര്യം പുണ്യവാന്റെയും പരിശുദ്ധ അമ്മയുടെയും മാദ്ധ്യന്ഥ സഹായം മൂലം ദൈവത്തിൽ നിന്ന് നേടി തന്നതിന് ഒരായിരം നന്ദി അർപ്പിക്കുന്നു.
എന്ന്
അങ്ങയുടെ
വിശ്വന്ഥ ദാസൻ