Thanks Giving

കൃതജ്ഞത

പരിശുദ്ധ അമ്മയ്ക്കും വിശുദ്ധ അന്തോണീസ് പുണ്യവാനും നന്ദിയുടെ ഒരായിരം  വാടാ മലരുകൾ .എൻറെ പേര് നിപുൺ ആൻറണി. ഞാനൊരു നേഴ്സ് ആണ് .ഞാൻ അയർലണ്ടിലേക്ക് പോകുവാനും അവിടെ ജോലി ചെയ്യുവാനും  പലതവണ IELTS  EXAM എഴുതിയെങ്കിലും എനിക്ക് ആവശ്യമായ സ്കോർ ലഭിക്കാത്തതിനാൽ ഞാൻ എക്സാമിൽ പാസായില്ല.അങ്ങനെയിരക്കെ ഞാൻ ഇവിടെ വന്ന് അന്തോണീസ് പുണ്യവാളനോടും പരിശുദ്ധ അമ്മയോടും മുട്ടിപ്പായി പ്രാർത്ഥിക്കുകയും 9 ചൊവ്വാഴ്ച മുടങ്ങാതെ നൊവേനയിലും ആരാധനയിലും പങ്കുകൊണ്ട് പൂമാല ചാർത്തി കൊള്ളാമെന്ന് നേരുകയും ചെയ്തു.അങ്ങനെ ജനുവരി 15)o തീയതി ഞാൻ  22)o തവണ IELTS  EXAM എഴുതി. അപ്പോഴും പ്രതീക്ഷ കൈവിടാതെ ഞാൻ പ്രാർത്ഥിച്ചു .അത്ഭുതമെന്നു പറയട്ടെ 5 ചൊവ്വാഴ്ച കഴിഞ്ഞപ്പോഴേക്കും റിസൾട്ട് വരികയും ആവശ്യമായ മാർക്ക് ലഭിക്കുകയും ചെയ്തു .അതിനുശേഷം അയർലൻഡിൽ മാതാവ് പ്രത്യക്ഷപ്പെട്ട 'നോക്ക്' എന്ന സ്ഥലത്ത് ഒരു ഹോസ്പിറ്റലിൽ ജോലി കിട്ടിയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു .ബാക്കിയുള്ള ചൊവ്വാഴ്ചകളിൽ ഈ നിയോഗം വെച്ച് പ്രാർത്ഥിച്ചുകൊണ്ടിരുന്നു.അത്ഭുതമെന്നു പറയട്ടെ  അയർലണ്ടിൽ നിന്നും Direct interview വഴി നോക്ക് പള്ളിയുടെ അടുത്ത് ഒരു ഗവൺമെൻറ് ഹോസ്പിറ്റലിൽ എനിക്ക് ജോലി ലഭിച്ചു.ഇത്രയും വലിയ അനുഗ്രഹം ഈശോയിൽ നിന്നും വാങ്ങിത്തന്ന പരിശുദ്ധ അമ്മയ്ക്കും വിശുദ്ധ അന്തോണീസ് പുണ്യവാളനും ഒരായിരം നന്ദിയുടെ വാടാ മലരുകൾ അർപ്പിക്കുന്നു .
എന്ന് 

അങ്ങയുടെ എളിയ ദാസൻ