പരിശുദ്ധ അമ്മയ്ക്കും വിശുദ്ധ അന്തോണീസ് പുണ്യവാനും ഒരായിരം നന്ദി .പരിശുദ്ധ അമ്മയുടെയും വിശുദ്ധ അന്തോണീസ് പുണ്യവാന്‍റെയും മധ്യസ്ഥതയാൽ ലഭിച്ച അനുഗ്രഹങ്ങൾക്ക് നന്ദി പറയുവാനാണ് ഞാൻ ഈ കൃതജ്ഞത എഴുതുന്നത് .സ്ഥിരമായി ഇവിടെ വന്ന് നൊവേനയിലും ആരാധനയിലും പങ്കുകൊള്ളുന്ന മകളാണ് ഞാൻ.എൻറെ വിവാഹം കഴിഞ്ഞിട്ട് 11 വർഷങ്ങൾ കഴിഞ്ഞിട്ടും ചികിത്സകൾ പലതും നടത്തിയിട്ടും ഞങ്ങൾക്ക് കുട്ടികൾ ഉണ്ടായിരുന്നില്ല .ഇവിടുത്തെ കുർബാനയ്ക്കുശേഷം നേർച്ച കഞ്ഞി ഒരു മരുന്ന് കഴിക്കുന്നതുപോലെ വിശ്വാസത്തോടെ ഞാൻ കഴിക്കുമായിരുന്നു .അന്തോണീസ് പുണ്യാളനോടും പരിശുദ്ധ അമ്മയോടും കണ്ണുനീരോടെ ഞാൻ പ്രാർത്ഥിക്കുകയും ചെയ്യുമായിരുന്നു.ഇവിടെ സാക്ഷ്യങ്ങൾ ഓരോന്നും അച്ചൻ വായിക്കുമ്പോൾ എനിക്കും ഇതുപോലെ സാക്ഷ്യം പറയുവാൻ സാധിക്കണമെ എന്ന് കരഞ്ഞു പ്രാർത്ഥിക്കുമായിരുന്നു . 2013 ആഗസ്റ്റ് മാസം ഒന്നാം തീയതി ഞങ്ങൾക്ക് 2 പെൺകുട്ടികളെ നൽകി ദൈവം അനുഗ്രഹിച്ചു. അന്തോണീസ് പുണ്യവാളന്റെയും പരിശുദ്ധ അമ്മയുടെയും മധ്യസ്ഥത്താൽ മാത്രമാണ് ഞങ്ങൾക്ക് ഈ അനുഗ്രഹം ലഭിച്ചതെന്ന് ഉറച്ചു വിശ്വസിക്കുന്നു. ഇനിയും ഞങ്ങളെ അനുഗ്രഹിക്കണമേ എന്ന് അപേക്ഷിക്കുകയും ചെയ്യുന്നു.
എന്ന്
അങ്ങയുടെ എളിയ മകൾ