Thanks Giving

കൃതജ്ഞത

വിശുദ്ധ അന്തോണീസ് പുണ്യവാളനും പരിശുദ്ധ അമ്മയ്ക്കും ഈശോയ്ക്കും ഒരായിരം നന്ദി. ഞാൻ ഈ കൃതജ്ഞത എഴുതുന്നത് പരിശുദ്ധ അമ്മയുടെയും പുണ്യവാൻറെയും മാധ്യസ്ഥം വഴി എനിക്ക് ലഭിച്ച വലിയ രോഗസൗഖ്യത്തിന് നന്ദി പറയാനാണ്.എനിക്ക് പെട്ടെന്ന് ഒരു ദിവസം ഭക്ഷണശേഷം നെഞ്ചിലും പുറത്തും അതികഠിനമായ വേദന അനുഭവപ്പെടുകയും  ഒപ്പം ശർദിൽ അനുഭവപ്പെടുകയും ചെയ്തു.ആദ്യം ഗ്യാസിന്റെ പ്രോബ്ലം ആണെന്ന് കരുതിയെങ്കിലും വീണ്ടും ഭക്ഷണശേഷം വേദന തുടർന്നു. അപ്പോൾ തന്നെ ധന്യ ഹോസ്പിറ്റലിൽ  പോയി ഡോക്ടറെ കാണുകയും ഡോക്ടർ സ്കാൻ ചെയ്യാൻ നിർദ്ദേശിക്കുകയും ചെയ്തു.രണ്ടുദിവസം കഴിഞ്ഞ് വീണ്ടും ഇതുപോലെ വേദന വന്നപ്പോൾ അപ്പോളോ ഹോസ്പിറ്റലിൽ ചെന്ന് ഡോക്ടറെ കാണുകയും സ്കാനിങ്ങും ബ്ലഡ് ടെസ്റ്റുകളും ചെയ്യുകയും ചെയ്തു.സ്കാനിംഗിൽ പിത്താശയത്തിൽ 4-5 കല്ലുകൾ ഉണ്ടെന്നും അത് ഇൻഫെക്ഷൻ ആയിട്ടുണ്ടോ എന്ന് സംശയം ഉണ്ടെന്നും പറഞ്ഞു. പിത്താശയ സഞ്ചി സർജറി ചെയ്ത് മാറ്റണമെന്നും മരുന്നിലൂടെ ഇത് മാറില്ല എന്നും ഡോക്ടർ തീർത്തു പറഞ്ഞു.ആ ഇടയ്ക്ക് വിശുദ്ധ അന്തോണീസ് പുണ്യവാന്റെ ഊട്ടു തിരുന്നാളിന് ഒരുക്കമായിട്ടുള്ള നവനാൾ നടക്കുകയായിരുന്നു.ഞാൻ പ്രാർത്ഥനയോടും കണ്ണീരോടും കൂടെ അതിൽ പങ്കുചേർന്നു.ആറു ദിവസം മാത്രമേ എനിക്ക് അതിൽ പങ്കെടുക്കാൻ സാധിച്ചുള്ളു.വീണ്ടും വേദനയും ശർദ്ദിയും കാരണം ഊട്ട് തിരുനാളിൽ പങ്കെടുക്കാൻ സാധിച്ചില്ല.വീണ്ടും ഒരു വൈദ്യനെ കണ്ടു മരുന്നു കഴിക്കുകയും 15 ദിവസം കഴിഞ്ഞ് വീണ്ടും സ്കാൻ ചെയ്യാൻ പറഞ്ഞു.വിശ്വാസം കൈവിടാതെ തുടർച്ചയായി ഏഴ് ചൊവ്വാഴ്ച അന്തോണീസ് പുണ്യാളന്റെ നൊവേനയിലും ആരാധനയിലും കുർബാനയിലും പങ്കുചേരാമെന്നും  കൃതജ്ഞത എഴുതി ഇടാമെന്നുംപറഞ്ഞു പ്രാർത്ഥിച്ചു. അങ്ങനെ മൂന്നാമത്തെ ചൊവ്വാഴ്ച കുർബാനയിലും നൊവേനയിലും കണ്ണുനീരോടെ പ്രാർത്ഥിച്ച് ഞങ്ങൾ പോയി സ്കാനിങ് ചെയ്തു .അതിൽ കല്ലിൻറെ വലിപ്പത്തിൽ വ്യത്യാസമൊന്നും ഉണ്ടായിരുന്നില്ല . സർജറി ചെയ്തു മാറ്റിയില്ലെങ്കിൽ കോംപ്ലിക്കേഷൻസ് ഉണ്ടാകുമെന്നും പറഞ്ഞു.അതിനാൽ MRCP എന്ന Detailed MRI Scan ചെയ്യാൻ ഡോക്ടർ പറഞ്ഞു. കാരണം താഴെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ടോ എന്നറിയണം ഉണ്ടെങ്കിൽ അത് ആദ്യം  endoscopy ചെയ്ത് എടുത്തു കളഞ്ഞിട്ട് സർജറി ചെയ്ത് gall bladder എടുത്തു കളയണം എന്നാണ് ഡോക്ടർ പറഞ്ഞത് . എട്ടാം തീയതി വെള്ളിയാഴ്ച ഞങ്ങൾ അപ്പോളോ ഹോസ്പിറ്റലിൽ  MRCP യ്ക്ക് വിധേയമായി.ടെസ്റ്റിനു മുന്നേ അന്തോണീസ് പുണ്വാളന്റെ എണ്ണ എൻറെ വയറ്റിലും നെറ്റിയിലും ഒരു കുരിശാകൃതിയിൽ വരച്ചു.ഒപ്പം പുണ്യവാനോട് മുട്ടിപ്പായി പ്രാർത്ഥിച്ച് കൃതജ്ഞത  എഴുതിയിടുവാനുള്ള കൃപ നൽകണമേ എന്ന്  പറയുകയും ചെയ്തു.ടെസ്റ്റ് റിസൾട്ട് വന്നപ്പോൾ ഞാൻ കരഞ്ഞുപോയി.കല്ലിൻറെ സ്ഥാനത്ത് രണ്ട് പൊട്ട്പോലെയുള്ള എന്തോ ഒന്ന് മാത്രമേയുള്ളൂ എന്നും, സർജറിയുടെ ആവശ്യമില്ലെന്നും,മരുന്നു കഴിച്ചാൽ മാറുമെന്നും ഡോക്ടർ പറഞ്ഞു.ഇത്രയും വലിയ സൗഖ്യം നൽകിയ എന്റെ ഈശോയ്ക്കും അന്തോണീസ് പുണ്യവാനും പരിശുദ്ധ അമ്മയ്ക്കും ഒരു കോടി നന്ദി.