വിശുദ്ധ അന്തോണീസിന്റെയും പരിശുദ്ധ അമ്മയുടെയും മധ്യസ്ഥത്താൽ എനിക്ക് ദൈവം നൽകിയ അനുഗ്രഹത്തിന് കോടാനുകോടി നന്ദി അർപ്പിക്കുന്നു.ഞാൻ പേരാമ്പ്രയിൽ ഉള്ള ഒരു മകളാണ്.കുറെ നാളുകൾക്കു മുമ്പ് ഒരു വ്യക്തിക്ക് മൂന്നുലക്ഷം രൂപ കടമായി നൽകിയിരുന്നു. കുറെ നാൾ അത് തിരിച്ചു ലഭിക്കുന്നതിന് വേണ്ടി പുറകെ നടന്നുവെങ്കിലും നിരാശയായിരുന്നു ഫലം.അവസാനം അത് തിരിച്ചു കിട്ടില്ല എന്നുതന്നെ കരുതിയിരുന്നു.എല്ലാ ചൊവ്വാഴ്ചകളിലും രാവിലെ 6:30 ന്റെ ദിവ്യബലിയിലും നൊവേനയിലും ആരാധനയിലും പങ്കെടുത്ത് ഞാൻ പ്രാർത്ഥിക്കുമായിരുന്നു.കഴിഞ്ഞ ചൊവ്വാഴ്ച അതായത് ജൂലൈ 26 ന് ഞാൻ പുണ്യവാളനോട് പറഞ്ഞു , അടുത്ത ചൊവ്വാഴ്ച ഞാൻ ഈ പള്ളിയിൽ വിശുദ്ധ കുർബാനയ്ക്ക് വരുന്നതിനു മുൻപായി കിട്ടില്ല എന്ന് വിചാരിച്ചിരിക്കുന്ന ആ മൂന്നുലക്ഷം രൂപ എനിക്കുവേണ്ടി മാധ്യസ്ഥം അപേക്ഷിച്ച് ലഭിച്ചു തരണമെന്നും , എന്നാണോ എനിക്ക് ആ പണം ലഭിക്കുന്നത് അന്നുതന്നെ വന്ന് സാക്ഷ്യപ്പെടുത്തിക്കൊള്ളാമെന്നും പത്തുപേർക്കെങ്കിലും നേർച്ച കഞ്ഞിക്കുള്ള പണം നൽകാമെന്നും വാഗ്ദാനം ചെയ്തു.അത്ഭുതമെന്നു പറയട്ടെ കിട്ടില്ല എന്ന് കരുതിയ പണം പിറ്റേദിവസം ബുധനാഴ്ച തന്നെ എനിക്ക് തിരികെ ലഭിച്ചു.സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു.ഇത്രയും വലിയ അനുഗ്രഹം എനിക്ക് നേടിത്തന്ന അന്തോണീസ് പുണ്യവാളനും പരിശുദ്ധ അമ്മയ്ക്കും എത്ര നന്ദി പറഞ്ഞാലും മതിയാവുകയില്ല. ഇനിയും അങ്ങയോട് യാചിക്കുന്ന മക്കളെ അനുഗ്രഹിക്കണമെന്ന് പ്രാർത്ഥിക്കുന്നു.
എന്ന്
അങ്ങയുടെ എളിയ ദാസി