പരിശുദ്ധ അമ്മയ്ക്കും വിശുദ്ധ അന്തോണിസിനും ആയിരമായിരം നന്ദി.ഞാനൊരു ഹൈന്ദവ യുവതിയാണ് .പുണ്യവാളന്റെയും പരിശുദ്ധ കന്യകാ മറിയത്തിന്റെയും മധ്യസ്ഥതയാൽ എനിക്ക് ലഭിച്ച വലിയ അനുഗ്രഹത്തിന് നന്ദി പറയാനാണ് ഞാൻ ഈ കൃതജ്ഞത എഴുതുന്നത് .ഈ കൃതജ്ഞത എഴുതിയിടുവാൻ വൈകിയതിൽ ക്ഷമ ചോദിക്കുന്നു .വിവാഹം കഴിഞ്ഞ് എട്ടുവർഷം കഴിഞ്ഞിട്ടും ഞങ്ങൾക്ക് കുട്ടികൾ ഉണ്ടായില്ല .ഒത്തിരി ചികിത്സയും അതോടൊപ്പം ഹൈന്ദവ സമുദായത്തിൽ ജനിച്ചവരാകയാൽ ഒത്തിരിയേറെ നേർച്ച കാഴ്ചകളും നടത്തി .നിരാശയായിരുന്നു ഫലം.അങ്ങനെയിരിക്കെ എൻറെ ഒരു ബന്ധുവായ സഹോദരി ഈ തീർത്ഥാടന കേന്ദ്രത്തെ പറ്റി എന്നോട് പറയുകയും അവരുടെ ഒരു ബന്ധുവിന് ഈ ആലയത്തിൽ വന്ന് പ്രാർത്ഥിച്ചതിന്റെ ഫലമായി കുഞ്ഞിനെ ലഭിച്ചതായും പറഞ്ഞു.വിശുദ്ധ കുർബാന എന്തെന്നോ നൊവേന എന്തെന്നോ അറിയാത്ത ഞാൻ ചൊവ്വാഴ്ചകൾ തോറും മുടക്കമില്ലാതെ പങ്കെടുത്തു .വിശുദ്ധ അന്തോണീസിന്റെയും പരിശുദ്ധ അമ്മയുടെയും മധ്യസ്ഥം യാചിച്ച് ഈ ആലയത്തിൽ വരുന്ന ആരെയും സൈന്യങ്ങളുടെ കർത്താവായ ദൈവം കൈവിടുകയില്ല എന്ന ഉറച്ച ബോധ്യം എനിക്കുണ്ടായിരുന്നു. ഒന്നരവർഷത്തോളം മുടക്കമില്ലാതെ ചൊവ്വാഴ്ചകൾ തോറും വന്ന് കരഞ്ഞ് പ്രാർത്ഥിച്ചതിന്റെ ഫലമായി, വിശുദ്ധ അന്തോണീസിന്റെയും പരിശുദ്ധ അമ്മയുടെയും മധ്യസ്ഥ ശക്തിയാൽ വിവാഹ ജീവിതത്തിന്റെ പതിനൊന്നാം വർഷത്തിൽ 2019 ജൂലൈ ഇരുപതാം തീയതി ഞങ്ങൾക്കൊരു ആൺകുഞ്ഞിനെ നൽകി ദൈവം അനുഗ്രഹിച്ചു. വിശുദ്ധന്റെ മാധ്യസ്ഥതയിൽ ഇന്നും അനവധി അനുഗ്രഹങ്ങൾ ലഭിക്കുന്നു.
കൃതജ്ഞതയോടെ
അങ്ങയുടെ എളിയ ദാസി