പരിശുദ്ധ അമ്മയ്ക്കും വിശുദ്ധ അന്തോണീസിനും ഒരായിരം നന്ദിയുടെ വാടാ മലരുകൾ അർപ്പിക്കുന്നു.എനിക്ക് ലഭിച്ച വലിയ രോഗസൗഖ്യത്തിന് സാക്ഷ്യം പറയുന്നതിനാണ് ഞാനീ കൃതജ്ഞത എഴുതുന്നത്.ഞാനൊരു ഷുഗർ രോഗിയാണ് .ഷുഗറിന്റെ മരുന്നും കഴിക്കുന്നുണ്ട്.എന്നാൽ ഏതാനും മാസമായി എൻറെ ഇടതുകാലിന് നീരും കറുപ്പ് നിറവും അനുഭവപ്പെട്ടു.കാലിലെ നീര് വലിയ മന്ത് പോലെ രൂപപ്പെട്ടു.ഞാൻ ഒത്തിരി ഡോക്ടർമാരെ കാണുകയും ഗുളികകൾ കഴിക്കുകയും ചെയ്തു .എന്നാൽ യാതൊരു കുറവും ഉണ്ടായില്ല.കഴിഞ്ഞ തിങ്കളാഴ്ച രാവിലെ ഞാൻ അന്തോണീസ് പുണ്യവാൻറെ ഈ തിരുനടയിൽ വന്ന് അൾത്താരയിൽ എഴുന്നുള്ളിച്ച് വച്ചിരിക്കുന്ന ദിവ്യകാരുണ്യ നാഥന്റെ മുൻപിൽ കാലുകൾ നീട്ടി വെച്ച് കരഞ്ഞു പ്രാർത്ഥിച്ചു.പ്രാർത്ഥനയ്ക്ക് ശേഷം വീട്ടിൽ ചെന്നപ്പോൾ വലിയൊരു അത്ഭുതം നടന്നു.മാസങ്ങളായി ഞാൻ അനുഭവിച്ച വേദനയും നീരും കാണുന്നില്ല.രണ്ടു കാലും ഒരേ പോലെയായി.ഇത്രയും വലിയ അനുഗ്രഹം എനിക്ക് നേടി തന്ന വിശുദ്ധ അന്തോണിസ് പുണ്യവാനും പരിശുദ്ധ അമ്മയ്ക്കും ഒരായിരം നന്ദി.യേശുവേ ഇനിയും അങ്ങയുടെ മുൻപിൽ പ്രാർത്ഥിക്കാൻ അണയുന്ന മക്കളെ നീ സൗഖ്യപ്പെടുത്തണമേ.
എന്ന്
അങ്ങയുടെ മകൻ