Thanks Giving

കൃതജ്ഞത

പരിശുദ്ധ അമ്മയ്ക്കും വിശുദ്ധ അന്തോണീസ് പുണ്യവാനും നന്ദിയുടെ ഒരായിരം നറുമലരുകൾ നേരുന്നു.ഞാനൊരു സ്റ്റാഫ് നേഴ്സ് ആയി ജോലി നോക്കുന്ന മകളാണ്.എനിക്ക് യൂറോപ്പിൽ പോകാൻ വലിയ ആഗ്രഹമായിരുന്നു .എന്നാൽ ഒ.ഇ.ടി  എഴുതാനുള്ള ഭയവും പൈസയുടെ കുറവും കൊണ്ട് ഈ ആഗ്രഹം ഞാൻ നീട്ടി വച്ചു കൊണ്ടിരുന്നു. എന്റെ ഭർത്താവും എന്നോട്  നിരന്തരം യൂറോപ്പിൽ പോകുന്ന കാര്യം സംസാരിക്കുമായിരുന്നു. ഭയവും ടെൻഷനും മൂലം എനിക്ക് എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. അപ്പോൾ ഇറ്റലിയിൽ പോവാനുള്ള ഒരു അവസരം എനിക്ക് ലഭിച്ചു. അതിനുവേണ്ടി ഇറ്റാലിയൻ ലാംഗ്വേജ് പഠിച്ചാൽ ഫ്രീ ആയിട്ട് കൊണ്ടുപോകും എന്നും അറിഞ്ഞു.അങ്ങനെ എൻറെ വീടിൻറെ അടുത്ത് ഒരു സഹോദരി വഴിയായി ബയോഡാറ്റ സബ്മിറ്റ് ചെയ്തു ഇൻറർവ്യൂ കഴിഞ്ഞു.മാത്രമല്ല സെലക്ട് ചെയ്യപ്പെടുകയും ചെയ്തു.അതിനുശേഷം ഇറ്റാലിയൻ ലാംഗ്വേജ് പഠിച്ച പരീക്ഷയെഴുതി പാസായി വിസയ്ക്കും അപ്ലൈ ചെയ്തു.സാധാരണ 90ദിവസം കൊണ്ട് ശരിയായി കിട്ടുന്ന വിസ നാലുമാസത്തിലും കൂടുതൽ സമയമായിട്ടും വന്നില്ല.ജൂൺ മാസം വിശുദ്ധ അന്തോണീസ് പുണ്യവാൻറെ ഊട്ടു തിരുനാളിൽ ഞാൻ ആദ്യമായി ഈ ദേവാലയത്തിലേക്ക് കടന്നുവന്ന് പ്രാർത്ഥിച്ചു. 9 ആഴ്ച നൊവേനയിൽ പങ്കെടുക്കാം എന്ന് നേരുകയും ചെയ്തു.അത്ഭുതമെന്നു പറയട്ടെ അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത പരിശുദ്ധ അമ്മയും വിശുദ്ധ അന്തോണീസ് പുണ്യവാളനും എനിക്ക് വേണ്ടി മാധ്യസ്ഥം വഹിക്കുകയും നാലാമത്തെ ആഴ്ച തന്നെ എനിക്ക് വിസ വരികയും ചെയ്തു.പിന്നീടുള്ള എൻറെ പ്രാർത്ഥന ഇറ്റലിയിൽ പാദുവായ്ക്കടുത്ത് ഒരു ഹോസ്പിറ്റലിൽ എനിക്ക് ജോലി ചെയ്യണം എന്നായിരുന്നു.പുണ്യവാളൻ എൻറെ ആ ആഗ്രഹവും സാധിച്ചു തന്ന് എന്നെ അനുഗ്രഹിച്ചു.ഓഗസ്റ്റ് 31 ന് ഞാൻ ഇറ്റലിയിൽ പോകാൻ ടിക്കറ്റ് ബുക്ക് ചെയ്യുകയും ചെയ്തു.ഇത്രയും വലിയ അനുഗ്രഹങ്ങൾ എനിക്ക് നൽകിയ പുണ്യാളനും പരിശുദ്ധ അമ്മയ്ക്കുംദൈവത്തിനും എത്ര നന്ദി പറഞ്ഞാലും മതിയാവുകയില്ല 
എന്ന്
അങ്ങയുടെ എളിയ ദാസി