യേശുവേ നന്ദി യേശുവേ സ്തുതി.യേശുവേ ആരാധന.....
പരിശുദ്ധ അമ്മയ്ക്കും വിശുദ്ധ അന്തോണീസ് പുണ്യാളനും എൻറെ കുടുംബത്തിനു നൽകിയ വലിയ അനുഗ്രഹത്തിനും മധ്യസ്ഥത്തിനും നന്ദി പറയാനാണ് ഞാനീ സാക്ഷ്യം എഴുതുന്നത്.എല്ലാ ചൊവ്വാഴ്ചയിലും ഇവിടെ വന്ന് പരിശുദ്ധ കുർബ്ബാനയിലും നൊവേനയിലും പങ്കെടുക്കുന്ന ഒരു വിശ്വാസിയാണ് ഞാൻ .കഴിഞ്ഞ 8 വർഷമായി ഞാൻ ഒരു സ്ഥലം വിൽക്കുവാൻ ശ്രമിക്കുന്നു .എന്നാൽ പലവിധ കാരണങ്ങളാൽ അതിൻറെ വില്പനയ്ക്ക് തടസ്സം നേരിട്ടു കൊണ്ടേയിരുന്നു.അതിൽ രണ്ടുതവണ എഗ്രിമെൻറ് എഴുതുവാൻ തീരുമാനിച്ചു .അതിൻറെ തലേദിവസം തന്നെ അത് മാറിപ്പോയി.ഈ മാസം ആദ്യം ഒരാൾ സ്ഥലം വാങ്ങുവാനായി മുന്നോട്ടുവന്നു.എഗ്രിമെൻറ് എഴുതി ഈ മാസം രണ്ടാമത്തെ ചൊവ്വാഴ്ച സ്ഥലം അളന്നു തിരിക്കുകയും ചെയ്തു.പിറ്റേദിവസം മുതൽ അവരുടെ ഭാഗത്തുനിന്നും യാതൊരു മറുപടിയും ഉണ്ടായില്ല.ഫോൺ വിളിച്ചിട്ട് എടുക്കുന്നുമുണ്ടായില്ല.ഇത്തവണയും ഇത് മാറിപ്പോകരുതെന്ന് പരിശുദ്ധ അമ്മയോടുംഅന്തോണീസ് പുണ്യവാനോടും ഞങ്ങൾ കരഞ്ഞു പ്രാർത്ഥിച്ചു കൊണ്ടിരുന്നു.ആഗസ്റ്റ് പതിനഞ്ചാം തീയതി രാവിലെ അവർ വിളിച്ചിട്ട് ഈ മാസം തന്നെ ആധാരം എഴുതാം എന്ന് പറഞ്ഞു.അതനുസരിച്ച് കഴിഞ്ഞ വ്യാഴാഴ്ച സ്ഥലത്തിൻറെ വില്പന നടന്നു.തൊട്ടടുത്തു വിൽക്കാനിട്ടിരുന്ന സ്ഥലത്തേക്കാളും സെന്റിന് ഒന്നരലക്ഷം രൂപ കൂടുതൽ തന്ന് പരിശുദ്ധ അമ്മയും വിശദാസ് പുണ്യവാനും ഞങ്ങളെ അനുഗ്രഹിച്ചു.ഇത്രയും വലിയ അനുഗ്രഹം ദൈവത്തിൽ നിന്ന് എനിക്ക് നേടി തന്ന പരിശുദ്ധ അമ്മയ്ക്കും വിശുദ്ധ അന്തോണീസ് പുണ്യാളനും കോടാനുകോടി നന്ദിയുടെ വാടാ മലരുകൾ അർപ്പിച്ചുകൊണ്ട്
അങ്ങയുടെ
എളിയ മകൻ