പരിശുദ്ധ അമ്മയ്ക്കും വിശുദ്ധ അന്തോണീസ് പുണ്യവാനും ഒരായിരം നന്ദി. പുണ്യവാളന്റെ അനുഗ്രഹത്താൽ എൻറെ ഏറ്റവും വലിയ സ്വപ്നം സാധിച്ചു നൽകിയതിനാണ് ഞാൻ ഈ കൃതജ്ഞത എഴുതുന്നത്.ഞാൻ അധികം സാമ്പത്തിക സ്ഥിതിയുള്ള കുടുംബത്തിൽ നിന്നുള്ള വ്യക്തിയല്ല.എങ്കിലും ഞാൻ UK യിലേക്ക് പോകുവാനും അവിടെ ജോലി ചെയ്യുവാനും അതിയായി ആഗ്രഹിച്ചു. പുണ്യവാളനോട് പ്രാർത്ഥിക്കുകയും അവിടെയുള്ള യൂണിവേഴ്സിറ്റിയിൽ അപ്ലൈ ചെയ്യുകയും ചെയ്തു.തുടർന്ന് ഇൻറർവ്യൂ പോലുമില്ലാതെ എനിക്ക് അഡ്മിഷൻ ലഭിച്ചു.എൻറെ കയ്യിൽ ആകെ ഉണ്ടായിരുന്നത് 3 ലക്ഷം രൂപയായിരുന്നു.അതുകൊണ്ട് യൂണിവേഴ്സിറ്റിയിൽ പണം അടയ്ക്കാൻ തികയാതെ പലരോടും കടം ചോദിച്ചു.എന്നാൽ ആരും സഹായത്തിനെത്തിയില്ല.തുടർന്ന് പുണ്യവാളന്റെ അടുത്ത് വന്ന് കരഞ്ഞു പ്രാർത്ഥിക്കുകയും ചെയ്തു. അത്ഭുതമെന്ന് പറയട്ടെ പ്രതീക്ഷിക്കാത്ത വ്യക്തികൾ സഹായിക്കുകയും 3 ലക്ഷം രൂപയുടെ സ്ഥാനത്ത് ഫീസടക്കാനുള്ളതിനെക്കാൾ കൂടുതൽ പണം ലഭിച്ചു. പിന്നീട് യാതൊരു തടസ്സവുമില്ലാതെ വിസ വരുകയും ചെയ്തു. ഞാൻ മാത്രം പോകാം എന്ന് വിചാരിച്ച സ്ഥാനത്ത് പുണ്യവാന്റെ അനുഗ്രഹത്താൽ ഹസ്ബന്റിനെയും കൂടെ കൊണ്ടുപോവാൻ സാധിച്ചു. ഈ വരുന്ന സെപ്റ്റംബർ 10 ന് Uk യിലേക്ക് പോകുന്നു. ഇത്രയും വലിയ അനുഗ്രഹങ്ങൾ എന്റെ കുടുംബത്തിനു നൽകിയ ദൈവത്തിനും വിശുദ്ധ അന്തോണീസ് പുണ്യവാനും ഒത്തിരി നന്ദി.
എന്ന്
അങ്ങയുടെ എളിയ ദാസി