Thanks Giving

കൃതജ്ഞത

ദൈവത്തിനും പരിശുദ്ധ അമ്മയ്ക്കും വിശുദ്ധ അന്തോണീസ് പുണ്യവാനും ആയിരമായിരം നന്ദി. പുണ്യവാന്റെ മധ്യന്ഥ സഹായം കൊണ്ട് എന്റെ ജീവിതത്തിൽ നടന്ന വലിയ ഒരു അത്ഭുതമാണ് കൃതജ്ഞതയായി ഞാൻ താഴെക്കൊടുക്കുന്നത്. എനിക്ക് 20 ലക്ഷത്തിന്റെ കട ബാധ്യത ഉണ്ടായിരുന്നു. അതു മൂലം ഞാൻ വളരെയേറെ വിഷമിക്കുകയും ടെൻഷനടിക്കുകയും ചെയ്തിരുന്നു. എന്റെ ഈ വേദനയിൽ ഞാൻ ഒത്തിരി സ്നേഹിച്ചവരും സഹായിച്ചവരും ആരും എന്നെയും എന്റെ കുടുംബത്തെയും തിരിഞ്ഞു നോക്കിയില്ല. കുറെ ആളുകളുടെ അടുത്ത് സഹായം അഭ്യർത്ഥിച്ചെങ്കിലും ഫലമുണ്ടായില്ല. ഏറെ വിഷ മത്തോടെ തകർന്ന അവസ്ഥയിൽ ഈ ദേവാലയത്തിൽ വന്ന് പുണ്യവാളനോട് കരഞ്ഞ് പ്രാർഥിച്ച്, ഏഴു ചൊവ്വാഴ്ചകളിൽ ദിവ്യബലിയിലും നൊവേനയിലും പങ്കു കൊള്ളാമെന്ന് നേർന്നു. അത്ഭുതമെന്ന് പറയട്ടെ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു വ്യക്തി എന്റെ ജീവിതത്തിലേക്ക് കടന്നുവന്ന് പലിശ സഹിതം കടം വീട്ടാനുളള തുക നൽകി സഹായിച്ചു.
ഈ അനുഗ്രഹം ദൈവത്തിൽ നിന്ന് എനിക്ക് സാധിച്ചു തന്നത് പുണ്യവാന്റെയും പരിശുദ്ധ അമ്മയുടെയും മാധ്യന്ഥ സഹായം ഒന്ന് കൊണ്ട് മാത്രമാണെന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു.
എന്ന്
അങ്ങയുടെ എളിയ മകൻ