വിശുദ്ധ അന്തോണീസ് പുണ്യവാനും പരിശുദ്ധ അമ്മയ്ക്കും ഒരായിരം നന്ദി.എൻറെ മകന് ഏകദേശം ഒരു വയസ്സായപ്പോൾ മുതൽ ദേഹം വല്ലാതെ ചൊറിഞ്ഞു പൊട്ടുമായിരുന്നു.ഒരുപാട് ഡോക്ടേഴ്സ്നെ കണ്ടു.പല മരുന്നുകളും ഉപയോഗിച്ചു.എന്നാൽ ഒരു വ്യത്യാസവും കണ്ടില്ല.ചൊറിച്ചിൽ കാരണം കുഞ്ഞിന് രാത്രി ഉറങ്ങാൻ പോലും വളരെ ബുദ്ധിമുട്ട് അനുഭവപ്പെട്ടു.കുളിക്കുമ്പോൾ ഒക്കെ ശരീരത്തിൻറെ നീറ്റൽ കാരണം സോപ്പ് കാര്യമായി ഉപയോഗിക്കാൻ സാധിച്ചില്ല.അത്രയ്ക്ക് ബുദ്ധിമുട്ടായിരുന്നു.എൻറെ മകനെ സ്കൂളിൽ അയക്കാൻ പറ്റുമോ എന്ന് പോലും ഞാൻ സംശയിച്ചു.ചൂട് സഹിക്കാൻ പറ്റില്ലായിരുന്നു.എപ്പോഴും തലയിലും ശരീരത്തിന്റെ പല ഭാഗങ്ങളിലും അവൻ ചൊറിഞ്ഞു കൊണ്ടിരിക്കുന്ന ഭയാനകരമായ അവസ്ഥ.ഞാൻ സാധിക്കുമ്പോഴൊക്കെ വിശുദ്ധ അന്തോണീസ് പുണ്യവാൻറെ അടുത്ത് വരികയും വിശുദ്ധ കുർബാനയിലും നൊവേനയിലും ആരാധനയിലും പങ്കെടുക്കാറുണ്ട്.ഒരു
ചൊവ്വാഴ്ച ദിവസം ഞാനിപ്രകാരം പ്രാർത്ഥിച്ചു,എൻറെ പുണ്യവാളാ അങ്ങയുടെ മധ്യസ്ഥതയാൽ എൻറെ കുഞ്ഞിനെ സൗഖ്യം തരേണമേ .പൂർണ്ണമായി സൗഖ്യപ്പെട്ടാൽ ഞാനത് സാക്ഷ്യപ്പെടുത്തിക്കൊള്ളാമെന്നും കരഞ്ഞു പ്രാർത്ഥിച്ചു.അതിൻറെ ഫലമായി എൻറെ മകൻറെ ചൊറിച്ചിൽ പൂർണ്ണമായി സൗഖ്യപ്പെട്ടു.സഹായത്താൽ ഉപയോഗിച്ചിരുന്ന മരുന്നുകളും പൂർണ്ണമായും നിർത്തി.ഇപ്പോൾ എൻറെ മകന് ഒരു കുഴപ്പവുമില്ല.ഇത്രയും വലിയ അനുഗ്രഹം ദൈവത്തിൽ നിന്ന് നേടിത്തന്ന പുണ്യവാനും പരിശുദ്ധ അമ്മയ്ക്കും കോടാനുകോടി നന്ദി.
എന്ന്
അങ്ങയുടെ എളിയ മകൾ