യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന. പരിശുദ്ധ അമ്മയ്ക്കും വിശുദ്ധ അന്തോണീസ് പുണ്യവാനും ഒരായിരം നന്ദി.എനിക്ക് ലഭിച്ച വലിയ അനുഗ്രഹത്തിന് നന്ദി പറയാനാണ് ഞാൻ ഈ കൃതജ്ഞത എഴുതുന്നത്.സാധിക്കുന്ന എല്ലാ ചൊവ്വാഴ്ചകളിലും പുണ്യവാളന്റെ നടയിൽ വന്ന് മാധ്യസ്ഥം യാചിച്ച് പ്രാർത്ഥിക്കാറുള്ള മകളാണ് ഞാൻ. ഈ കഴിഞ്ഞ ഏപ്രിൽ 19 ന് ഞാൻ UK സ്റ്റുഡൻറ് വിസയ്ക്ക് ആപ്ലിക്കേഷൻ കൊടുത്തു.15 ദിവസത്തിനുള്ളിൽ വിസ കിട്ടുമെന്ന് പറയുകയും ചെയ്തു.എന്നാൽ ഒരു മാസം കഴിഞ്ഞിട്ടും വന്നില്ല.ഞാനും കുടുംബവും ഇതുപോലെ വളരെയേറെ വിഷമിച്ചു.പരിശുദ്ധ അമ്മയോടും പുണ്യവാനോടും മുട്ടിപ്പായി പ്രാർത്ഥിച്ചു കൊണ്ടിരുന്നു. പുണ്യവാളന്റെ തിരുനാൾ ദിവസം ഞാൻ തിരുനടയിൽ വന്ന് കരഞ്ഞു പ്രാർത്ഥിച്ചു.ജൂൺ മാസം തന്നെ വിസ കിട്ടുന്നതിനും എനിക്ക് UK യിൽ എത്തുവാനും സാധിച്ചാൽ എഴുതി ഇടാമെന്നും പറഞ്ഞു പറഞ്ഞു.അതിന്റെ ഫലമായി പതിനാലാം തീയതി തിരുനാൾ ദിവസം രാവിലെ 10:30 ന്റെ കുർബാന കഴിഞ്ഞ് വീട്ടിലെത്തി ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് എൻറെ വിസ വന്നു.ഇത്രയും വലിയ അനുഗ്രഹം നൽകിയ ദൈവത്തിനും പരിശുദ്ധ അമ്മയ്ക്കും പുണ്യവാനും ഒരായിരം നന്ദി.
എന്ന്
അങ്ങയുടെ എളിയ ദാസി