വിശുദ്ധ അന്തോണീസ് പുണ്യവാളനും.പരിശുദ്ധ അമ്മയ്ക്കും ഒത്തിരി നന്ദി.ഞാനൊരു നേഴ്സ് ആണ് ആറര വർഷത്തോളമായി ഞാൻ വിദേശത്ത് പോകുവാൻ ആഗ്രഹിക്കുന്നു .എന്നാൽ പലവിധ തടസ്സങ്ങൾ മൂലം എനിക്ക് അതിന് സാധിച്ചില്ല. ഈ വർഷങ്ങൾക്കിടയിൽ ഞാൻ ഇറ്റലി , ജർമ്മനി, മാൾട്ട എന്നീ രാജ്യങ്ങളിലേക്കും അതേസമയം എൻറെ ഭർത്താവ് പോളണ്ടിലേക്ക് പോകുവാനും ശ്രമിച്ചു. ജർമൻ ഭാഷ B1 ലെവൽ വരെ എത്തിയിട്ടും ഒന്നും നടന്നില്ല .കഴിഞ്ഞവർഷം ഒക്ടോബർ ഒന്നിന് അയർലണ്ടിലേക്ക് ഒരു ഇൻറർവ്യൂ പാസായി.എന്നാൽ വർക്ക് പെർമിറ്റ് ലഭിക്കാതെ ആയപ്പോൾ എൻറെ സഹോദരിയും ഒരു കൂട്ടുകാരിയും വഴി വിശുദ്ധ അന്തോണീസിന്റെ ഈ തീർത്ഥാടന കേന്ദ്രത്തെ കുറിച്ച് കേൾക്കുകയും ഇവിടെ വന്ന് നൊവേനയിലും കുർബാനയിലും ആരാധനയിലും പങ്കെടുക്കാൻ പറഞ്ഞത് അനുസരിച്ച് ജൂലൈ പന്ത്രണ്ടാം തീയതി ഇവിടെ വന്ന് നൊവേനയിൽ പങ്കെടുത്തു.മാത്രമല്ല തുടർന്നുള്ള ഒമ്പതാഴ്ച കുർബാനയിലും നൊവേനയിലും പങ്കെടുക്കാമെന്ന് നേർച്ച നേർന്നു പ്രാർത്ഥിക്കുകയും ചെയ്തു.അത്ഭുതമെന്നു പറയട്ടെ വിശുദ്ധ അന്തോണീസിന്റെയും പരിശുദ്ധ അമ്മയുടെയും മാധ്യസ്ഥതയാൽ ഈശോ എനിക്ക് ഇവിടെ വന്ന അന്ന് തന്നെ എൻറെ മിസ്സിംഗ് പേപ്പർ കാണിച്ചു തരികയും ഏഴാം ആഴ്ച വർക്ക് പെർമിറ്റ് നൽകിയും അനുഗ്രഹിച്ചു.അതിനുശേഷം ഉടനെ തന്നെ വിസയും താമസ സൗകര്യവും ശരിയായി.ഇന്നേദിവസം ഒക്ടോബർ നാലിന് ഞാൻ അയർലണ്ടിലേക്ക് പോവുകയാണ്.ഇത്രയും വലിയ അനുഗ്രഹം എനിക്കും നൽകിയ ഈശോയ്ക്കും പരിശുദ്ധ അമ്മയ്ക്കും വിശുദ്ധ അന്തോണീസിനും ഒരായിരം നന്ദി അർപ്പിക്കുന്നു.
എന്ന്
അങ്ങയുടെ എളിയ മകൾ