Thanks Giving

കൃതജ്ഞത


പരിശുദ്ധ അമ്മയ്ക്കും വിശുദ്ധ അന്തോണി സിനും ഒരുപാടൊരുപാട്
നന്ദി അര്‍പ്പിക്കുന്നു.

എന്റെ മകന്‍ ദുബായില്‍ ജോലി ചെയ്യുന്നു. ജോലി
കാര്യത്തിനായി ഒരു മാസത്തെ permit ഓടുകൂടി അവന്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍
പോയി. എന്നാല്‍ പറഞ്ഞിരുന്ന സമയത്തിനുള്ളില്‍ തിരികെ വരുവാന്‍
അവന് സാധിച്ചില്ല. ദുബായിലേക്കുള്ള entry വിസ renew ചെയ്യുവാന്‍
അവന്‍ ആപ്ലിക്കേഷന്‍ കൊടുത്തു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ കൊവിഡ്
സാഹചര്യം മൂലം അത് reject ചെയ്യപ്പെട്ടു. അഞ്ചു ദിവസങ്ങള്‍ക്കു
ശേഷം അവന്‍ വീണ്ടും entry വിസയ്ക്ക് ആയി apply ചെയ്തു. അപ്പോഴും
റിജക്ട് ചെയ്യപ്പെട്ടു. പിന്നീടും മൂന്നാമത്തെയും നാലാമത്തെയും
പ്രാവശ്യവും റിജക്ട് ചെയ്യപ്പെട്ടതോടെ അവന്‍ വളരെയധികം
നിരാശനായി. ഈ അവസരത്തില്‍ ഞാന്‍ എന്റെ മകനോട് പരിശുദ്ധ
അമ്മയോടും വിശുദ്ധ അന്തോണീസിനോടുള്ള മുട്ടിപ്പായി നമുക്ക്
പ്രാര്‍ത്ഥിക്കാം എന്നും അടുത്ത ചൊവ്വാഴ്ച ക്കുള്ളില്‍ നിനക്ക് വിസ
ലഭിക്കുമെന്നും ഞാന്‍ പറഞ്ഞു. അത്ഭുതമെന്ന് പറയട്ടെ ഇക്കഴിഞ്ഞ
ഇരുപത്തിയഞ്ചാം തീയതി അവന്‍ അഞ്ചാം പ്രാവശ്യം അപേക്ഷിച്ചപ്പോള്‍
അവന് ദുബായിലേക്കുള്ള entry വിസ പുതുക്കി കിട്ടി. ഈ വലിയ
അനുഗ്രഹത്തിന് ഒരുപാട് സന്തോഷത്തോടുകൂടി ഈ കൃതജ്ഞത ഞാന്‍
അര്‍പ്പിക്കുന്നു. മേലിലും എല്ലാവിധ അനുഗ്രഹങ്ങളും ഞങ്ങള്‍ക്കു
നല്‍കണമെന്ന് പരിശുദ്ധ അമ്മയുടെയും വിശുദ്ധ അന്തോനീസിനെ
മാധ്യസ്ഥയിലൂടെ ദൈവമേ അങ്ങയോട് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.
അങ്ങയുടെ വിശ്വസ്ത ദാസി