പരിശുദ്ധ അമ്മയ്ക്കും വി. അന്തോണീസിനും ഒരായിരം നന്ദിയുടെ വാടാമലരുകൾ . വർഷങ്ങളായി ചൊവ്വാഴ്ചകളിൽ ഇവിടെ വന്ന് കുർമ്പാനയിലും നൊവേനയിലും പങ്കുകൊള്ളുന്ന മകനാണ് ഞാൻ . ഒരു വർഷം മുൻപ് എന്റെ സഹോദരി പഠിക്കുവാനും ജോലിക്കും വേണ്ടി അയർലണ്ടിലേക്ക് പോയി. പരിശുദ്ധ അമ്മയുടെയും വി. അന്തോണീസിന്റെയും മദ്ധ്യന്ഥതയാൽ അവൾക്ക് അവിടെ ചെന്ന ഉടനെ അവൾക്ക് പാർട്ട് ടൈം ജോലിയും ലഭിച്ചു.ഈ മകൾ എല്ലാ ചൊവ്വാഴ്ചത്തെയുംകുർബാനയും നൊവേനയും സ്ഥിരമായി ഓൺലൈനിൽ കാണുകയും പ്രാർത്ഥിക്കുകയും ചെയ്യുമായിരുന്നു.പുണ്യവാളനും പരിശുദ്ധ അമ്മയ്ക്കും അടിമ സമർപ്പിച്ച് പ്രാർത്ഥിച്ചാൽ അവിടുന്ന് തന്നെ ഉപേക്ഷിക്കില്ല .പ്രാർത്ഥന കേൾക്കും എന്ന് ഉറച്ച വിശ്വാസം ഞങ്ങൾക്കുണ്ടായിരുന്നു.അതുകൊണ്ടുതന്നെ പഠിച്ചുകഴിഞ്ഞു ഉടനെ തന്നെ Pharma കമ്പനിയിൽ അസിസ്റ്റൻറ് സൈന്റിസ്റ്റ് എന്ന പോസ്റ്റ് ലഭിക്കുകയും ഉയർന്ന ശമ്പളം ലഭിക്കുകയും ചെയ്തു.ആദ്യ സാലറിയിൽ നിന്ന് ഒരു ദശാംശം ചൊവ്വാഴ്ചയിലെ മുഴുവൻ ദിവസത്തെ നേർച്ച കഞ്ഞികഞ്ഞിക്കായി സമർപ്പിക്കുന്നതോടൊപ്പം ആയിരം ആയിരം നന്ദിയും അർപ്പിക്കുന്നു.
എന്ന്
അങ്ങയുടെ എളിയ മകൻ