പരിശുദ്ധ അമ്മേ വിശുദ്ധ അന്തോണീസേ നിങ്ങൾക്ക് ആയിരമായിരം നന്ദി.സാധിക്കുന്ന എല്ലാ ചൊവ്വാഴ്ചകളിലും ഇവിടെ വന്ന് ദിവ്യബലിയിലും നൊവേനയിലും പങ്കുകൊള്ളുന്ന മകളാണ് ഞാൻ.അതിൽ ഒരുപാട് അനുഗ്രഹങ്ങളും എനിക്ക് ലഭിച്ചിട്ടുണ്ട് . എടുത്തു പറയേണ്ട അനുഗ്രഹം ഞാൻ താഴെ സാക്ഷ്യപ്പെടുത്തുന്നു.എൻറെ മകൾ അന്യ മതത്തിൽപ്പെട്ട ഒരു വ്യക്തിയുമായി സ്നേഹബന്ധത്തിൽ ആയിരുന്നു.ഒരുപാട് ശ്രമിച്ചിട്ടും അതിൽ നിന്ന് പിന്മാറാൻ തയ്യാറായില്ല.മറ്റൊരു വിവാഹത്തിന് സമ്മതിക്കില്ലെന്നും അവൾ തീർത്തു പറഞ്ഞു.ഈ പ്രശ്നത്തിന്റെ പേരിൽ ഞങ്ങളുടെ കുടുംബം ഒരുപാട് വേദനിച്ചു.പരിശുദ്ധ അമ്മയുടെയും വി. അന്തോണീസിന്റെയും മാധ്യസ്ഥം തേടി ദേവാലയത്തിൽ വന്ന് മുട്ടിലിഴഞ്ഞ് നൊവേനയിലും ആരാധനയിലും പങ്കുകൊണ്ടു പ്രാർത്ഥിച്ചു.അതിന്റെ ഫലമായി മകൾക്കും സ്നേഹിച്ച പയ്യനും തിരിച്ചറിവ് ഉണ്ടാവുകയും പരസ്പരം സന്തോഷത്തോടെ പിരിയാനും തീരുമാനിച്ചു.ഞങ്ങൾ ആഗ്രഹിച്ചത് പോലെ അവൾ മറ്റൊരു വിവാഹത്തിന് പൂർണ്ണമനസ്സോടെ സമ്മതിക്കുകയും നല്ലൊരു ക്രിസ്തീയ കുടുംബത്തിൽ നിന്ന് പ്രതീക്ഷിച്ചതിലും നല്ലൊരു ബന്ധം അവൾക്ക് ലഭിക്കുകയും ചെയ്തു.അൾത്താരയുടെ മുൻപിൽ നിന്ന് വിവാഹം നടത്തുവാനും സാധിച്ചു.ഇത്രയും വലിയ അനുഗ്രഹം എനിക്കും കുടുംബത്തിനും മകൾക്ക് നൽകി അനുഗ്രഹിച്ചതിന് ദൈവത്തിനും വിശുദ്ധ അന്തോണീസിനും പരിശുദ്ധ അമ്മയ്ക്കും എത്ര നന്ദി പറഞ്ഞാലും മതിവരികയില്ല.തുടർന്നും എൻറെ കുടുംബത്തെയും മകളെയും അനുഗ്രഹിക്കണമെന്ന് പ്രാർത്ഥിക്കുന്നു.
എന്ന്
ഒരു വിശ്വാസി