യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന..പരിശുദ്ധ അമ്മയുടെയും വി. അന്തോണീസിന്റെയും മധ്യസ്ഥം അപേക്ഷിച്ച് പ്രാർത്ഥിച്ചതിന്റെ ഫലമായി ലഭിച്ച അനുഗ്രഹം സാക്ഷ്യപ്പെടുത്തുന്നു.എൻറെ മകനും കുടുംബവും അമേരിക്കയിൽ ആണ് താമസിക്കുന്നത്.എൻറെ മകൻറെ കുഞ്ഞിൻറെ നാവിനടിയിൽ ഒരു കെട്ട് ഉണ്ടായിരുന്നു.അതുമൂലം കുട്ടിക്ക് നാവ് പുറത്തേക്ക് നീട്ടുവാനും സംസാരിക്കുവാനും ബുദ്ധിമുട്ട് അനുഭവപ്പെട്ടു. ഒരു പ്രാവശ്യം ഓപ്പറേഷൻ ചെയ്തിരുന്നു എങ്കിലും വീണ്ടും അത് വളർന്നു.ഡോക്ടർ വീണ്ടും ഓപ്പറേഷൻ വേണമെന്ന് പറഞ്ഞു.ഞാൻ ഒൻമ്പതാഴ്ച ഓൺലൈനിൽ പുണ്യവാളന്റെ നൊവേനയിൽ സമർപ്പിച്ച പ്രാർത്ഥിച്ചു.ഒരു ദിവസം പള്ളിയിൽ ഒന്നും പ്രാർത്ഥിച്ചു.അന്ന് പ്രാർത്ഥിച്ച് തിരിച്ച് വീട്ടിലെത്തി ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ മകൻ അമേരിക്കയിൽ നിന്ന് ഫോൺ ചെയ്തു പറഞ്ഞു കുഞ്ഞ് നാവ് പുറത്തേക്ക് നീട്ടി എന്ന്.ഇപ്പോൾ അവന് നാവു നീട്ടുന്നതിന് ഒരു കുഴപ്പവുമില്ല എന്ന്.ഇത്രയും വലിയ അനുഗ്രഹം എൻറെ മകന് നൽകിയതിന് ദൈവത്തിനും വിശുദ്ധ അന്തോണീസിനും പരിശുദ്ധ അമ്മയ്ക്കും ആയിരമായിരം നന്ദി . ഇനിയും അങ്ങേ മാധ്യസ്ഥം യാചിച്ച് പ്രാർത്ഥിക്കുന്ന മക്കളെ അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു.
എന്ന്
അങ്ങയുടെ എളിയ ദാസി