പരിശുദ്ധ അമ്മേ വിശുദ്ധ അന്തോണീസേ നിങ്ങൾക്ക് ആയിരമായിരം നന്ദി.എൻറെ മകൾക്ക് വേണ്ടിയാണ് ഞാൻ ഈ സാക്ഷ്യം എഴുതുന്നത്.എൻറെ മകൾ ജനിച്ച് മൂന്നു വയസ്സ് വരെ സംസാരത്തിന് ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല.എന്നാൽമൂന്നു വയസ്സ് കഴിഞ്ഞപ്പോൾ അവൾക്ക് വിക്ക് വരാൻ തുടങ്ങി.സംസാരത്തിലും അസ്വസ്ഥതകൾ അനുഭവപ്പെട്ടു.പലപ്പോഴും സംസാരിക്കുമ്പോൾ വാക്കുകൾ കിട്ടാതെ വരുമ്പോൾ തല കുലുക്കുകയും കാല് നിലത്ത് അടിക്കുകയും ചെയ്തു.ഇത് കണ്ടുനിൽക്കാൻ വളരെയേറെ വിഷമമായിരുന്നു ഞങ്ങൾക്ക്.ഒരുപാട് ഹോസ്പിറ്റലുകളിൽ ചെന്ന് ഡോക്ടർമാരെ കാണിച്ചു.എല്ലാ ഡോക്ടർമാരും പറഞ്ഞത് സ്പീച്ച് തെറാപ്പി മാത്രമേ ഇതിന് ഒരു മാർഗ്ഗമുള്ളൂ എന്നാണ്.എന്നാൽ സ്പീച്ച് തെറാപ്പി ചെയ്തു കഴിഞ്ഞും വലിയ മാറ്റം ഒന്നും ഉണ്ടായില്ല. ഞാൻ അഴുകാത്ത നാവിൻറെ ഉടമയായ വിശുദ്ധ അന്തോണീസിന്റെ ഈ ദേവാലയത്തിൽ വന്ന് പൂമാലയിട്ടും മുട്ടിലിഴഞ്ഞുംസാധിക്കുന്ന ചൊവ്വാഴ്ചകളിലും വന്ന് പ്രാർത്ഥിച്ചു.മോളുടെ പേരിൽ കുർബാനയും നൊവേനയും കഴിപ്പിച്ചു. അതിന്റെ ഫലമായി, കുറച്ചുനാൾ കഴിഞ്ഞ് മകൾക്ക് അഞ്ചര വയസ്സ് ആയപ്പോൾ മുതൽ സംസാരത്തിൽ വിക്ക് കുറഞ്ഞുവരുന്നതായി തോന്നി.അവൾ ഒന്നാം ക്ലാസ്സിൽ ആയപ്പോഴേക്കും നന്നായി സംസാരിക്കാൻ തുടങ്ങി.മാത്രമല്ല സ്കൂളിൽ സ്റ്റോറി ടെല്ലിങ് പോലുള്ള മത്സരങ്ങളിൽ സമ്മാനവും ലഭിച്ചു.ഇതൊന്നും എൻറെ മോൾക്ക് ഒരിക്കലും സാധിക്കില്ല എന്നാണ് ഞാൻ വിചാരിച്ചിരുന്നത്.അവളുടെ അധ്യാപകർ പറയുന്നത് ഇവൾക്ക് ഇങ്ങനെയൊരു പ്രശ്നം ഉള്ളതായി പോലും തോന്നുകയില്ല എന്നാണ്.ഇത്രയും വലിയ അനുഗ്രഹം എനിക്കും എൻറെ മകൾക്ക് നൽകിയ ദൈവത്തിനും പരിശുദ്ധ അമ്മയ്ക്കും വിശുദ്ധ അന്തോണീസിനും കോടാനുകോടി നന്ദി.
എന്ന്
അങ്ങയുടെ എളിയ ദാസി