അത്ഭുത പ്രവർത്തകനായ വിശുദ്ധ അന്തോണീസ് പുണ്യവാനും പരിശുദ്ധ അമ്മയ്ക്കും ഒരായിരം നന്ദിയുടെ നറുമലരുകൾ അർപ്പിക്കുന്നു.ഞങ്ങളുടെ ആദ്യത്തെ കുഞ്ഞ് പെൺകുഞ്ഞ് ആയിരുന്നു.അതിനുശേഷംഎട്ടു വർഷമായി രണ്ടാമത്തെ കുഞ്ഞിന് വേണ്ടി ആഗ്രഹിക്കുന്നു.എന്നാൽ ലഭിക്കുന്നുണ്ടായിരുന്നില്ല.ഞങ്ങൾക്കിരിവർക്കും യാതൊരുവിധത്തിലുള്ള കുഴപ്പങ്ങളൊന്നും ഉണ്ടായിരുന്നില്ല.കഴിഞ്ഞ ഡിസംബർ മാസത്തെ നവനാൾ നൊവേനയിൽ മക്കളില്ലാത്തവർക്ക് വേണ്ടി നിയോഗം സമർപ്പിച്ച് പ്രാർത്ഥിച്ച ദിവസം അച്ചൻ ഇപ്രകാരം പറഞ്ഞു.മക്കളില്ലാത്തവർ മക്കളെ ലഭിക്കാൻ വേണ്ടി ഇങ്ങനെ പ്രാർത്ഥിക്കുക അടുത്തവർഷം ഇതേസമയം കയ്യിൽ കുഞ്ഞിനെയുമായി വന്ന് നൊവേനയിൽ പങ്കെടുക്കാമെന്ന് പറഞ്ഞ് പ്രാർത്ഥിക്കുക.അതുപോലെ ഞങ്ങൾ ഇരുവരും നൊവേനയിൽ ഞങ്ങൾക്കൊരു ആരോഗ്യമുള്ള ആൺകുഞ്ഞിനെ തരേണമേ എന്നും അവൻറെ പേരിൽ ആൻറണി എന്ന നാമം ചേർക്കാം എന്നും പ്രാർത്ഥിച്ചതിന്റെ ഫലമായി ഞാൻ പിറ്റേ മാസം ഗർഭിണി ആവുകയും ഈ കഴിഞ്ഞ സെപ്റ്റംബർ 20ന് ഞങ്ങൾക്കൊരു പൂർണ്ണ ആരോഗ്യമുള്ള കുഞ്ഞിനെ ലഭിക്കുകയും ചെയ്തു .ഞങ്ങൾക്ക് ലഭിച്ച ഈ അനുഗ്രഹത്തിന് വിശുദ്ധ അന്തോണീസ് പുണ്യവാളനും പരിശുദ്ധ അമ്മയ്ക്കും എത്ര നന്ദി പറഞ്ഞാലും മതിവരികയില്ല.
എന്ന്
അങ്ങയുടെ ദാസർ