പരിശുദ്ധ അമ്മേ വിശുദ്ധ അന്തോണീസേ അങ്ങേക്ക് ആയിരമായിരം നന്ദി .എനിക്ക് ലഭിച്ച വലിയ അനുഗ്രഹം ഞാനിവിടെ സാക്ഷ്യപ്പെടുത്തുന്നു .എൻറെ സഹോദരിയുടെ മകനുവേണ്ടിയാണ് ഞാൻ ഈ എഴുതുന്നത്.ന്യൂസിലൻഡിൽ സ്കൈ സിറ്റിയിൽ ഷെഫായി ജോലി ചെയ്യുകയായിരുന്നു അവൻ.കോവിഡ് ആരംഭിക്കുന്നതിന് തൊട്ടുമുൻപ് ലീവിന് വരികയും പിന്നീട് കോവിഡ് മൂലം തിരിച്ചു പോകാൻ സാധിക്കാതെ വരികയും ചെയ്തു.സെപ്റ്റംബറിൽ വിസ കാലാവധിയും തീർന്നു.ജോലിയും നഷ്ടമായി.ഇതുമൂലം ഞാനും എൻറെ കുടുംബവും വളരെയേറെ വിഷമിച്ചു.കൊരട്ടി വിശുദ്ധ അന്തോണീസിന്റെ ദേവാലയത്തെക്കുറിച്ച് നേരത്തെ അറിയാമായിരുന്ന ഞാനും എൻറെ സഹോദരിയും കോവിഡ് സമയത്ത് ദേവാലയം അടഞ്ഞുകിടന്നപ്പോൾ പോലും ഓൺലൈനായി നൊവേനയിലും പങ്കെടുത്ത് പ്രാർത്ഥിച്ചു.ഓരോ ചൊവ്വാഴ്ചയും പ്രതിജ്ഞത വായിക്കുമ്പോൾ എൻറെ മകനും അനുഗ്രഹം ലഭിച്ചതായി സങ്കൽപ്പിച്ചു വായിച്ചു.ഇതിനിടയിൽ നാട്ടിൽ തന്നെ ഷെഫ് ആയി നല്ല ഒരു ഹോട്ടലിൽ ജോലി ലഭിക്കുകയും എല്ലാവരാലും അംഗീകരിക്കപ്പെടാനുള്ള അവസരവും ലഭിച്ചു.എന്നാലും ന്യൂസിലൻഡിലെ ജോലി തിരിച്ചുകിട്ടുക എന്നത് വലിയ വിഷമം ആയി തന്നെ നിന്നു.പിന്നീടുള്ള പ്രാർത്ഥന ആ ഒരു നിയോഗം വച്ചായിരുന്നു.അത്ഭുതമെന്നു പറയട്ടെ പരിശുദ്ധ അമ്മയുടെയും വിശുദ്ധ അന്തോണീസിന്റെയും മധ്യസ്ഥ സഹായത്താൽ നഷ്ടപ്പെട്ട ജോലി ന്യൂസിലൻഡിൽ തന്നെ ലഭിച്ചു.ഇത്രയും വലിയ അനുഗ്രഹം അവന് നേടിക്കൊടുത്ത നിങ്ങൾക്ക് ആയിരമായിരം നന്ദി
എന്ന്
അങ്ങയുടെ ദാസി