വിശുദ്ധ അന്തോണീസ് പുണ്യവാളാ പരിശുദ്ധ അമ്മേ നിങ്ങൾക്കായിരമായിരം നന്ദി.സാധിക്കുന്ന എല്ലാ ചൊവ്വാഴ്ചകളിലും തീർത്ഥാടന കേന്ദ്രത്തിൽ നിന്ന് കേന്ദ്രത്തിൽ വന്നു ദിവ്യബലിയിലും നൊവേനയിലും ആരാധനയിലും പങ്കുകൊള്ളുന്ന മകളാണ് ഞാൻ .നഷ്ടപ്പെട്ട വസ്തുക്കൾ തിരിച്ചു കിട്ടാൻ മാധ്യസ്ഥത വഹിക്കുന്ന പുണ്യവാളനാണ് വിശുദ്ധ അന്തോണീസ് .അത്തരത്തിൽ നഷ്ടപ്പെട്ട പല വസ്തുക്കളും തിരിച്ചുകിട്ടിയതായി സാക്ഷ്യങ്ങളും ഞാൻ കേട്ടിട്ടുണ്ട്. എൻറെ ജീവിതത്തിലും അങ്ങനെയൊരു അനുഭവം ഉണ്ടായി .ഒരു പഴയ തുണി സഞ്ചിയിൽ 12 പവന്റെ സ്വർണാഭരണങ്ങളും ഒരുലക്ഷം രൂപയും ഞാൻ സൂക്ഷിച്ചിരുന്നു.ഒരുമാസം മുമ്പ് അത് നഷ്ടമായി. ഒരുമാസത്തോളം ഞാൻ വീടു മുഴുവൻ അന്വേഷിച്ചിട്ടും അത് കണ്ടുകിട്ടിയില്ല.ഈ നിയോഗം വെച്ച് എല്ലാ ആഴ്ചയിലും ഞാൻ പുണ്യ വാളനോട് പ്രാർത്ഥിക്കുകയും കിട്ടിയാൽ കൃതജ്ഞത എഴുതി ഇടാമെന്ന് നേരുകയും ചെയ്തു.അതിന്റെ ഫലമായി ഒരു ദിവസം വൃത്തിയാക്കുന്നതിന്റെ സമയത്ത് വാഷിംഗ് ബേസന്റെ അടിയിലുള്ള കബോർഡിൽ നിന്നും പ്രതീക്ഷിക്കാതെ അത് കണ്ടുകിട്ടി.അതിൽ എൻറെ മനസ്സിൽ ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാവില്ല.ഇത്രയും വലിയ അനുഗ്രഹം എനിക്ക് നൽകിയ അങ്ങേയ്ക്ക് ആയിരമായിരo നന്ദിയുടെ വാടാമലരുകൾ
എന്ന്
അങ്ങയുടെ എളിയ ദാസി