യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന.പുണ്യവാളന്റെയും പരിശുദ്ധ അമ്മയുടെയും മാധ്യസ്ഥതയാൽ എനിക്ക് ലഭിച്ച വലിയ അനുഗ്രഹം ഞാനിവിടെ സാക്ഷ്യപ്പെടുത്തുന്നു.ഒക്ടോബർ 4 ന് ഞാൻ ജർമ്മനിക്ക് പോകാനുള്ള വിസയ്ക്ക് വേണ്ടി അപേക്ഷിച്ചിരുന്നു.രണ്ടാഴ്ച സമയത്തിനുള്ളിൽ വിസ ലഭിക്കുമെന്നാണ് പറഞ്ഞിരുന്നത്.എന്നാൽ എനിക്ക് മുമ്പേ അപേക്ഷിച്ചവർക്കൊന്നും ഒന്നരമാസം കഴിഞ്ഞിട്ടും വിസ വന്നിട്ടില്ല.എൻറെ കോൺട്രാക്ട് ഒക്ടോബറിൽ തന്നെ തുടങ്ങും എന്നതിനാൽ എത്രയും പെട്ടെന്ന് തന്നെ പോകണമായിരുന്നു.രണ്ടാഴ്ച വരെ കാത്തിരുന്നു എന്നാൽ വിസ വന്നില്ല.ഈയൊരു സാഹചര്യത്തിൽ ഒക്ടോബർ 25 ചൊവ്വാഴ്ച ഞാൻ അന്തോണീസ് പുണ്യാളന്റെ സന്നിധിയിൽ വന്ന് എനിക്ക് അടുത്ത ചൊവ്വാഴ്ച വിസ പെട്ടെന്ന് കിട്ടിയതിനുള്ള സാക്ഷ്യം എഴുതാൻ അവസരം നൽകണമെന്ന് ശക്തമായി പ്രാർത്ഥിച്ചു. അന്തോണീസ് പുണ്യാളന്റെയും മാതാവിൻറെയും അത്ഭുതമെന്നു പറയട്ടെ ഒക്ടോബർ 27ന് വിസ റെഡിയായി എന്നുള്ള മെസ്സേജും ഒക്ടോബർ 29ന് വിസ കയ്യിൽ ലഭിക്കുകയും ചെയ്തു.അങ്ങനെ നവംബർ മൂന്നിന് ജർമ്മനിയിലേക്ക് പോകാനുള്ള ടിക്കറ്റും എടുത്തു.വെറും 22 ദിവസത്തിനുള്ളിൽ തന്നെ വിസ ലഭിക്കാനും ജർമ്മനിയിലേക്ക് പോകാനും സാധിക്കുന്നത് പുണ്യവാളന്റെയും പരിശുദ്ധ അമ്മയുടെയും മധ്യസ്ഥം ഒന്നുകൊണ്ട് മാത്രമാണെന്ന് ഞാനും എൻറെ കുടുംബവും വിശ്വസിക്കുന്നു.
എന്ന്
അങ്ങയുടെ എളിയ ദാസി