പരിശുദ്ധ അമ്മയ്ക്കും വിശുദ്ധ അന്തോണീസ് പുണ്യവാനും ഒരായിരം നന്ദിയുടെ പൂച്ചെണ്ടുകൾ നേരുന്നു .ഞാൻ ഈ സാക്ഷ്യം എഴുതുന്നത് എൻറെ മകൾക്ക് വേണ്ടിയാണ് .എൻറെ മകളുടെ വിവാഹം കഴിഞ്ഞിട്ട് നാലുവർഷമായി കുട്ടികൾ ആയിട്ടില്ല.ഞാൻ എല്ലാ ചൊവ്വാഴ്ചകളിലും ഈ ദേവാലയത്തിൽ വന്ന് പരിശുദ്ധ കുർബാനയിലും ആരാധനയിലും പങ്കെടുത്ത് എൻറെ മകൾക്ക് കുഞ്ഞുങ്ങൾക്കും ഇല്ലാതെ വിഷമിക്കുന്ന ദമ്പതിമാർക്കും വേണ്ടി പ്രാർത്ഥിച്ചിരുന്നു കഴിഞ്ഞ ജൂലൈ 19 ചൊവ്വാഴ്ച അച്ചൻ ഇവിടെ രണ്ടു സാക്ഷ്യങ്ങൾ വായിച്ചു.കുഞ്ഞുങ്ങൾ ഇല്ലാത്ത ദമ്പതിമാരുടെ സാക്ഷ്യം ആയിരുന്നു അത്.എട്ടുവർഷവും 11 വർഷവും അവർ ഇവിടെ വന്നു പ്രാർത്ഥിച്ചതിന്റെ ഫലമായി കുഞ്ഞുങ്ങളെ ലഭിച്ച സാക്ഷ്യങ്ങൾ ആയിരുന്നു അത്.ഈ സാക്ഷ്യങ്ങൾ കേട്ടപ്പോൾ ഞാനും മനമുരുകി പ്രാർത്ഥിച്ചു. അടുത്തയാഴ്ച ഒരു ശുഭവാർത്ത കേൾക്കുവാൻ എനിക്ക് അനുഗ്രഹം നൽകണമെന്ന്.അത്ഭുതമെന്നോണം പിറ്റേ ചൊവ്വാഴ്ച രാവിലെ അഞ്ചുമണിക്ക് ടെസ്റ്റ് ചെയ്തപ്പോൾ റിസൽട്ട് പോസിറ്റീവായി വരികയും അന്നുതന്നെ അച്ചനോട് കാര്യം വന്ന് പറയുകയും അച്ഛൻ എന്നോട് സാക്ഷ്യപ്പെടുത്താൻ പറയുകയും ചെയ്തു.ഇത്രയും വലിയ അനുഗ്രഹം എനിക്കും എൻറെ മകൾക്കും കുടുംബത്തിനും നൽകിയ പരിശുദ്ധ അമ്മയ്ക്കും വിശുദ്ധ അന്തോണീസ് പുണ്യവാനും ആയിരമായിരം നന്ദി.
എന്ന്
അങ്ങയുടെ എളിയ ദാസി