Thanks Giving

കൃതജ്ഞത

പരിശുദ്ധ അമ്മയ്ക്കും വിശുദ്ധ അന്തോണീസ് പുണ്യവാനും ആയിരമായിരം നന്ദി.എൻറെ മകന് എട്ടു വയസ്സ് പ്രായമായത് മുതൽ അവൻറെ തലയിൽ താരൻ വന്ന് അത് കുന്നു കൂടുകയും അവന് അതുമൂലം വളരെ ബുദ്ധിമുട്ടും ഉണ്ടായിരുന്നു.പല ഡോക്ടർമാരെയും കണ്ട് മരുന്നു കഴിച്ചിട്ടും ഒരു പ്രയോജനവും ഉണ്ടായില്ല .പല പ്രാർത്ഥന സ്ഥലത്തും പോയി പ്രാർത്ഥിച്ചു ഫലമുണ്ടായില്ല. അവസാനം ഇവിടെ വന്ന് അന്തോണീസ് പുണ്യവാൻറെ രോഗ ശുശ്രൂഷയിൽ പ്രാർത്ഥിച്ചു.പോകാൻ നേരം അന്തോണീസ് പുണ്യവാളന്റെ ആശിർവദിച്ച വെളിച്ചെണ്ണ വാങ്ങിച്ച് കൊണ്ടുപോയി.മകൻ വിദേശത്തായതിനാൽ വെളിച്ചെണ്ണ കൊടുത്തു വിടുവാൻ സാധിച്ചിരുന്നില്ല.എങ്കിലും ഞാൻ അത് വീട്ടിൽ വച്ച് അവനുവേണ്ടി പ്രാർത്ഥിച്ചു.രണ്ടാഴ്ച കഴിഞ്ഞ് ഞാൻ വിളിച്ചു ചോദിച്ചപ്പോൾ വളരെ സന്തോഷത്തോടുകൂടി അവൻ പറഞ്ഞത് ഇപ്രകാരം അവൻറെ തലയിൽ ഒരു തരി താരൻ പോലും ഇല്ല.19 വർഷമായി താരൻമൂലം  ബുദ്ധിമുട്ട് അനുഭവിച്ചു കൊണ്ടിരുന്ന എൻറെ മകന് വിശുദ്ധ അന്തോണീസിന്റെ മാധ്യസ്ഥതയാൽ സൗഖ്യം ലഭിച്ചു.ഇത്രയും വലിയ അനുഗ്രഹം എൻറെ മകന് നൽകിയ അങ്ങേക്ക് ആയിരമായിരം നന്ദി.

എന്ന്

അങ്ങയുടെ എളിയ മകൾ