എന്റെ പേര് റാണി . സൗദി അറേബ്യയില്‍ ദമ്മാമില്‍ താമസിക്കുന്നു . എന്റെ ചേച്ചിയുടെ മകന്‍ ജെറി ഓസ്ട്രേലിയയില്‍ പഠനം കഴിഞ്ഞു ജോലിക്ക് ശ്രമിക്കുകയായിരുന്നു . പല സ്ഥലത്തും നോക്കിയെങ്കിലും ഒന്നും ശരിയായില്ല . ഞാന്‍ മോനോട് വിശുദ്ധ അന്തോനീസിനോട് നൊവേന ചൊല്ലി പ്രാര്‍ത്ഥിക്കുവാന്‍ പറഞ്ഞു , അതോടൊപ്പം ഞാനും കഴിഞ്ഞ 9 ആഴ്ച്ചകളിലെ വി . കുര്‍ബാനയിലും നൊവേനയിലും ആരാധനയിലും എല്ലാം ഓണ്‍ലൈന്‍ വഴി ആത്മാര്‍ഥമായി പ്രാത്ഥിച്ചുകൊണ്ടിരുന്നു . ഈ കഴിഞ്ഞ ചൊവ്വാഴ്ച്ച ( 29/ 09/20) 9 ആഴ്ച്ച പൂര്‍ത്തിയാകുകയായിരുന്നു . അന്നത്തെ കുര്‍ബാനയിലും നൊവേനയിലും എല്ലാം കണ്ണുനീരോടെ പ്രാര്‍ത്ഥിച്ചു , ഇന്ന് രാത്രിക്കകം അവന് ഒരു ജോലി ശരിയായി കിട്ടണമേയെന്ന് .. അത്ഭുതമെന്ന് പറയാം വൈകുന്നേരം 5 മണി ആയപ്പോള്‍ ജെറി എന്നെ വിളിച്ചു പറഞ്ഞു ഒരു ജോലി ശരിയായിട്ടുണ്ടെന്ന് . അപ്പോള്‍ തന്നെ പരിശുദ്ധ അമ്മയ്ക്കും വിശുദ്ധ അന്തോണീസിനും ഒരായിരം നന്ദി പറഞ്ഞു . എന്റെ ഈ സാക്ഷ്യം കേള്‍ക്കുന്ന എല്ലാവരും പ്രാര്‍ത്ഥനയില്‍ നിരാശ തോന്നാതെ നിങ്ങള്‍ ഈ ലോകത്തിന്റെ ഏത് ഭാഗത്തു ആയാലും ഓണ്‍ലൈന്‍ വഴി ആത്മാര്‍ത്ഥതയോടെ വിശുദ്ധ കുര്‍ബാനയിലും നൊവേനയിലും ആരാധനയിലും പങ്കെടുക്കുക .ദൈവം നിങ്ങളുടെ പ്രാര്‍ത്ഥന കേട്ട് തീര്‍ച്ചയായും അനുഗ്രഹിക്കും. ഒരിക്കല്‍കൂടി പരിശുദ്ധ അമ്മയ്ക്കും വിശുദ്ധ അന്തോണീസിനും ഒരായിരം നന്ദി അര്‍പ്പിക്കുന്നു . ദൈവനാമം മഹത്വപ്പെടട്ടെ ...