യേശുവേ നന്ദി ..യേശുവേ സ്തുതി ..
പരിശുദ്ധ അമ്മയ്ക്കും വിശുദ്ധ അന്തോണീസ് പുണ്യവാനും ഒരായിരം നന്ദി. ചാലക്കുടിയിലാണ് ഞാൻ താമസിക്കുന്നത്.മിക്കവാറും എല്ലാ ചൊവ്വാഴ്ചകളിലും ഈ ദേവാലയത്തിൽ വന്ന് വിശുദ്ധ കുർബാനയിലും നൊവേനയിലും പങ്കെടുത്ത് പ്രാർത്ഥിക്കാറുണ്ട്.എൻറെ മകൾ ആഗ്നസ് M.A.Bed കഴിഞ്ഞ് ടീച്ചർ പോസ്റ്റിനു വേണ്ടി കുറേ സ്കൂളുകളിൽ അപേക്ഷ സമർപ്പിച്ച് ഇൻറർവ്യൂകൾ അറ്റൻഡ് ചെയ്തിരുന്നു .എന്നാൽ എല്ലാ സ്ഥലത്തും എക്സ്പീരിയൻസ് ഇല്ല എന്ന കാരണത്താൽ ജോലി നിഷേധിച്ചിരുന്നു.കഴിഞ്ഞ ജൂൺ പതിനാലാം തീയതി രാവിലെ 8:30 നുള്ള കുർബാനയിലും നൊവേനയിലും ഞാൻ ആഗ്നസിനെ സമർപ്പിച്ച് പ്രാർത്ഥിച്ചു.പതിനാലാം തീയതി ഉച്ചകഴിഞ്ഞ് നടക്കുന്ന ഇൻറർവ്യൂവിലും പതിനഞ്ചാം തീയതി നടക്കുന്ന ഇൻറർവ്യൂവിലും ഏതെങ്കിലും ഒന്നിൽ അവൾക്ക് തിരുനാൾ സമ്മാനമായി ഒരു ജോലി നൽകണമെന്ന് കരഞ്ഞ പ്രാർത്ഥിച്ചു.അത്ഭുതമെന്നു പറയട്ടെ പങ്കെടുത്ത രണ്ട് ഇൻറർവ്യൂകളിലും മകൾ സെലക്ട് ആവുകയും പിറ്റേ തിങ്കളാഴ്ച മാളയിലുള്ള saecasso സ്കൂളിൽ ഇംഗ്ലീഷ് ടീച്ചറായി ജോലിയിൽ പ്രവേശിക്കുകയും ചെയ്തു.എൻറെ മകൾക്ക് നൽകിയ വലിയ അനുഗ്രഹത്തിന് പരിശുദ്ധ അമ്മയ്ക്കും വിശുദ്ധ അന്തോണീസ് പുണ്യവാനും ഒരായിരം നന്ദി അർപ്പിക്കുന്നു.സാക്ഷ്യം എഴുതിയിടാൻ വൈകിയതിന് മാപ്പ് ചോദിച്ചുകൊണ്ട്
അങ്ങയുടെ
എളിയ ദാസൻ