Thanks Giving

കൃതജ്ഞത

അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത പരിശുദ്ധ അമ്മയ്ക്കും വിശുദ്ധ അന്തോണീസ് പുണ്യവാനും ആയിരമായിരം നന്ദി അർപ്പിക്കുന്നു.ഞാൻ മെഡിക്കൽ കോഡിങ് എക്സാമിന് വേണ്ടി ഒരുങ്ങി കൊണ്ടിരിക്കുകയായിരുന്നു.ആദ്യത്തെ mock test കൾ എല്ലാം വളരെ എളുപ്പമായിരുന്നെങ്കിലും പിന്നീട് നടത്തിയ ടെസ്റ്റുകളെല്ലാം വളരെ ബുദ്ധിമുട്ടായിരുന്നു. പാസ്മാർക്ക് വരെ കിട്ടാൻ ബുദ്ധിമുട്ടായി തുടങ്ങി.മെയിൻ എക്സാം ഇതുപോലെ ബുദ്ധിമുട്ട് ആകുമോ എന്ന ഭയവും ടെൻഷനും  എന്നെ വേട്ടയാടി.എക്സാമിന് മുൻപുള്ള ആഴ്ചകളിൽ പുണ്യാളന്റെ നടയിൽ വന്നു പ്രാർത്ഥിച്ചിരുന്നു.പാസാകാനുള്ള 70 % മാർക്കെങ്കിലും നൽകി അനുഗ്രഹിക്കണമേ എന്ന് പുണ്യവാനോട് മുട്ടിപ്പായി പ്രാർത്ഥിക്കുകയും സാക്ഷ്യം എഴുതി ഇടാമെന്ന് നേരുകയും ചെയ്തു.മെയിൻ എക്സാം കലൂർ ആയിരുന്നു.പോകുന്ന വഴിയിൽ പള്ളിയിൽ ഇറങ്ങി പ്രാർത്ഥിക്കാൻ സാധിച്ചില്ലെങ്കിലും ബസ്സിൽ ഇരുന്ന് പുണ്യവാനോടും പരിശുദ്ധ അമ്മയോടും കാത്തുകൊള്ളണമേ എന്ന് പറഞ്ഞ പ്രാർത്ഥിച്ചു. എക്സാം കഴിഞ്ഞപ്പോൾ ഞാൻ എഴുതിയ എല്ലാ ടെസ്റ്റുകളെക്കാൾ എളുപ്പമായി അനുഭവപ്പെട്ടു.മാത്രമല്ല 70 % മാർക്ക് ആഗ്രഹിച്ചിരുന്ന എനിക്ക് പുണ്യവാൻ 91 % മാർക്ക് നൽകി ടോപ്പ് ആകാനും അനുഗ്രഹിച്ചു.ഇത്രയും വലിയ അനുഗ്രഹം നൽകിയ ഈശോയ്ക്കും പരിശുദ്ധ അമ്മയ്ക്കും വിശുദ്ധ അന്തോണിസ് പുണ്യവാളനും എത്ര നന്ദി പറഞ്ഞാലും മതിയാവുകയില്ല. ഇനിയും ഇതുപോലെ അങ്ങയുടെ മുമ്പിൽ മാധ്യസ്ഥം അപേക്ഷിച്ചു പ്രാർത്ഥിക്കുന്ന ഓരോരുത്തരെയും അനുഗ്രഹിക്കണമേ എന്ന് അപേക്ഷിക്കുന്നു.
എന്ന് 
അങ്ങയുടെ മകൾ