Thanks Giving

കൃതജ്ഞത

പരിശുദ്ധ അമ്മയ്ക്കും വിശുദ്ധ അന്തോണീസ് പുണ്യവാനും ആയിരമായിരം നന്ദിയുടെ വാടാ മലരുകൾ.എന്റെ മകനുവേണ്ടിയാണ് ഞാൻ ഈ കൃതജ്ഞത എഴുതുന്നത്.യൂറോപ്പ്യൻ രാജ്യങ്ങളിൽ മാസ്റ്റേഴ്സ് ബിരുദം പഠിക്കുന്നതിനുള്ള  ഇറാസ്മസ് മുണ്ടസ് എന്ന  50 ലക്ഷം രൂപയുടെ സ്കോളർഷിപ്പ് അവന് ലഭിക്കുകയുണ്ടായി.ആദ്യ സെമസ്റ്റർ പഠിക്കുന്ന U .K യിലുള്ള യൂണിവേഴ്സിറ്റിയുടെ നിർദ്ദേശപ്രകാരം 6 മാസത്തെ standard visiting visa യ്ക്ക് അപേക്ഷ കൊടുത്തു. 12 ആഴ്ചയ്ക്കുശേഷം ഒരു തിങ്കളാഴ്ച അവൻറെ വിസ റിജക്ട് ആയി എന്ന് മെയിൽ വന്നു.ഇത് അവനെ വളരെ സങ്കടത്തിലാഴത്തി.ചൊവ്വാഴ്ച ഞാൻ ഈ ദേവാലയത്തിൽ വന്നു കണ്ണീരോടെ പരിശുദ്ധ അമ്മയോടും വിശുദ്ധ അന്തോണീസ് പുണ്യവാനോടും പ്രാർത്ഥിച്ചു.അതിനുശേഷം Spur Priority വിസയ്ക്ക് അപ്ലൈ ചെയ്തു.എന്നാൽ ആവശ്യയും റിജക്ട് ആവും എന്ന് കാണിച്ച് മെയിൽ വന്നു.ദേവാലയത്തിലേക്ക് ഞാൻ വീണ്ടും വന്നു തടസ്സം മാറുന്നതിന് മാധ്യസ്ഥം വഹിക്കുന്ന പുണ്യവാൻറെ മുൻപിൽ കുർബാനയും ചൊല്ലിച്ച് പ്രാർത്ഥിച്ചു. എന്റെ പ്രാർത്ഥന തുടർന്നുകൊണ്ടേയിരുന്നു.കുറച്ചു ദിവസങ്ങൾക്ക് ശേഷം അവൻ പഠിച്ചിരുന്ന യൂണിവേഴ്സിറ്റിയിലേക്ക് mail  വന്നു വിസ ശരിയായിട്ടുണ്ട് ഈയടുത്ത ദിവസങ്ങളിലായി അയക്കുമെന്ന്.രണ്ടുദിവസം കഴിഞ്ഞപ്പോൾ തിങ്കളാഴ്ച വിസ വരികയും ഏഴു ദിവസങ്ങൾക്ക് ശേഷം യുകെയിലേക്ക് പോവുകയും ചെയ്തു.ഇത്രയും വലിയ അനുഗ്രഹം എൻറെ മകന് നൽകിയ  ദൈവത്തിനും പരിശുദ്ധ അമ്മയ്ക്കും വിശുദ്ധ അന്തോണീസ് പുണ്യവാനും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.
എന്ന് 
അങ്ങയുടെ എളിയ മകൾ