Thanks Giving

കൃതജ്ഞത

പരിശുദ്ധ അമ്മയ്ക്കും വിശുദ്ധ അന്തോണീസ് പുണ്യവാനും ആയിരമായിരം നന്ദി.ഇപ്പോഴത്തെ പള്ളി പണിയുന്ന സമയത്താണ് ഞാൻ ആദ്യമായി തീർത്ഥാടന കേന്ദ്രത്തിലേക്ക് വരുന്നത്.ആ സമയത്ത് എൻറെ ശരീരത്തിൽ കൂടെക്കൂടെ വലിയ കുരുവും അത് പൊട്ടിവരുന്ന ചോരയും ചലവും വേദനയും ദുർഗന്ധവും ഉണ്ടായിരുന്നു.മരുന്നുകൾ വേറെ കഴിച്ചിട്ടും ഒരു പ്രയോജനവും  ഉണ്ടായില്ല.ഞാൻ പുണ്യവാൻറെയും പരിശുദ്ധ അമ്മയുടെയും അടുത്തുവന്ന് കരഞ്ഞ് പ്രാർത്ഥിച്ചു.ഹൃദയങ്ങൾ എഴുതി ഇടാമെന്ന് നേരുകയും ചെയ്തു.പിന്നീട് വലിയൊരു അത്ഭുതമാണ് എൻറെ ശരീരത്തിൽ ഉണ്ടായത്.ശരീരത്തെ വളരെ വേദനയിലാഴ്ത്തിയിരുന്ന കുരുക്കളും മുറിവും അപ്രത്യക്ഷമായി ഞാൻ പൂർണ്ണ സൗഖ്യം ഉള്ളവളായിട്ട് മാറി.ഇത്രയും വലിയ അനുഗ്രഹം എനിക്ക് നേടിത്തന്ന പരിശുദ്ധ അമ്മയ്ക്കും വിശുദ്ധ അന്തോണീസിനും എത്ര നന്ദി പറഞ്ഞാലും മതിവരികയില്ല .ഇനിയും അങ്ങയുടെ മാധ്യസ്ഥം യാചിച്ചുവരുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു.കൃതജ്ഞത എഴുതിയിടാൻ വൈകിയതിന് മാപ്പപേക്ഷിക്കുന്നു.
എന്ന് 
അങ്ങയുടെ എളിയ മകൾ